ഹീത്രൂ വിമാനത്താവളം ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ്. ഒരു മിനിറ്റില്‍ ഹീത്രൂവില്‍ ഇറങ്ങുകയും പോകുകയും ചെയ്യുന്ന വിമാനങ്ങളുടെ എണ്ണം പറഞ്ഞാല്‍ ഞെട്ടിപോകുന്നത്രയുമുണ്ട് . എന്നാല്‍ ഈ പറയുന്ന ഹീത്രൂ വിമാനത്താവളം നാടിന് നാണക്കേടായി മാറുന്നുവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ഈ തിരക്കിനിടയില്‍ ധാരാളം വിമാനങ്ങള്‍ വൈകുന്നുണ്ട്. വൈകുന്നുണ്ടെന്ന് ചുമ്മാതങ്ങ് പറഞ്ഞാല്‍ പോര എന്നാണ് ലഭിക്കുന്നത്.
മണിക്കൂറുകളോളം തന്നെ പലര്‍ക്കും കാത്തിരിക്കേണ്ടിവരുന്നുണ്ട്. കാത്തിരിക്കാമെന്ന് വെച്ചാല്‍ അങ്ങനെ ഇരിക്കാന്‍ പ്രത്യേകിച്ച് സ്ഥലമൊന്നുമില്ലതാനും. അതായത് കാര്യമായ സൌകര്യങ്ങളൊന്നുമില്ലാത്തതാണ് ഹീത്രൂ വിമാനത്താവളമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ബ്രിട്ടണില്‍ ഇത്രയൊക്കെ തിരക്കുണ്ടാകുന്നതിന് മുമ്പാണ് ഹീത്രൂ വിമാനത്താവളം നിര്‍മ്മിച്ചത്.
അതുകൊണ്ടാണ് അത്രയൊന്നും സൌകര്യമില്ലാതെ ഹീത്രൂ വിമാനത്താവളം നിര്‍മ്മിച്ചത്. ഇപ്പോള്‍ ഉയരുന്ന ആരോപണം ഹീത്രൂ വിമാനത്താവളത്തിലെ നീണ്ട ക്യൂകള്‍ ബ്രിട്ടന്‍റെ അഭിമാനം തകര്‍ക്കുന്നുവെന്നാണ്. കുടിയേറ്റ വകുപ്പ് മന്ത്രി ഡാമിയന്‍ ഗ്രീനാണ് ഇപ്പോള്‍ ഇങ്ങനെ വെളിപ്പെടുത്തിയിരിക്കുന്നത്.
ഒളിമ്പിക്സ് വരുന്നതോടെ ഹീത്രൂ ഒരിക്കലും കണ്ടിട്ടില്ലാത്ത മട്ടില്‍ തിരക്കിന്‍റെ പിടിയിലകപ്പെടുമെന്നാണ് സൂചന. താരങ്ങളെയും കാണികളെയും കൊണ്ടുവരാനും കൊണ്ടുപോകാനുമുള്ള വിമാനങ്ങള്‍ വരാന്‍ തുടങ്ങിയാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും ബ്രിട്ടന്‍റെ സല്‍പ്പേര് പോകുമെന്നുമാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.
ഒളിമ്പിക്സിന് മുന്നോടിയായി എന്തെങ്കിലും ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണം എന്നതാണ് പ്രധാന ആവശ്യം. കൂടുതല്‍ ഉദ്യോഗസ്ഥരെ ഏര്‍പ്പെടുത്തുക, വിമാനത്താവളങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനുള്ളതെല്ലാം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളെല്ലാം ഇപ്പോള്‍ ഉയരുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല