1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 20, 2012

സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍: സീറോ മലബാര്‍ സഭയുടെ പ്രേഷിത വര്‍ഷത്തില്‍ മരിയ ഭക്തി പ്രചാരണ ദൌത്യവുമായി പുറത്തിറക്കിയ ഹെവന്‍ലീ ക്വീനിന്റെ രണ്ടാം ലക്കം പുറത്തിറങ്ങി. മരിയ ഭക്തി തുളുമ്പുന്ന ഒട്ടേറെ ലേഖനങ്ങള്‍, പ്രാര്‍ത്ഥനകള്‍, ആത്മീയ സ്പന്ദനങ്ങള്‍, വിശുദ്ധരുടെ ജീവചരിത്രം തുടങ്ങിയവ ഉള്‍പ്പെടുത്തി അതിമനോഹരമായിട്ടാണ് ഹെവന്‍ളെ ക്വൂന്‍ ഇ.മാഗസിന്റെ രണ്ടാം ലക്കം പുറത്തിറക്കിയിരിക്കുന്നത്.

ഫാ.ജോര്‍ജ്‌ പഴയപുര സ്പിരിച്വല്‍ ഡയറക്ടറും ജോസ്‌ ജോര്‍ജ്‌ ചീഫ്‌ എഡിറ്ററും ആയിട്ടുള്ള ഇ-മാഗസിന്‍ എല്ലാ മാസവും പുറത്തിറങ്ങും. മരിയ ഭക്തി പ്രോത്സാഹിപ്പിക്കുക, പരിശുദ്ധ ജപമാലയുടെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് മാഗസിന്‍ പ്രചരിപ്പിക്കുന്നത്.

ഈ സംരംഭത്തില്‍ പങ്കാളികള്‍ ആയി ലേഖനങ്ങളും മറ്റു സൃഷ്ടികളും പ്രസിദ്ധീകരിക്കുവാന്‍ താല്പര്യമുള്ളവര്‍ josegeorge@heavenlyqueen.org എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക. മാഗസിന്‍ വായിക്കുവാന്‍ www.heavenlyqueen.org

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.