സ്വന്തം ലേഖകന്‍: ശബരിമലയില്‍ കനത്ത മഴ, അയ്യപ്പന്മാര്‍ക്ക് അതീവ ജാഗ്രതാ മുന്നറിയിപ്പ്. കഴിഞ്ഞ ഒരാഴ്ചയായി പെയ്തു കൊണ്ടിരിക്കുന്ന മഴ തിങ്കളാഴ്ചയോടെ ശക്തിപ്രാപിച്ചതാണ് സന്നിധാനത്തും പമ്പയിലും സ്ഥിതി അപകടകരമാക്കിയത്.
മഴയെ തുടര്‍ന്ന് പമ്പയിലും പരിസര പ്രദേശങ്ങളിലും അതീല ജാഗ്രതാ മുന്നറിയിപ്പുകള്‍ നല്‍കി. ശക്തമായ മഴ കാരണം മല കയറാന്‍ കഴിയാതെ അയ്യപ്പന്മാര്‍ വലയുകയാണ്. വൈകീട്ടും പുലര്‍ച്ചയും മണിക്കൂറുകളോളം നീണ്ടു നില്‍ക്കുന്ന മഴ ഗതാഗതവും ബുദ്ധിമുട്ടിലാക്കി.
മഴ ശക്തി പ്രാപിച്ചത്തോടെ മണിയാര്‍ അണക്കെട്ട് തുറന്നുവിട്ടു. ഇതിനാല്‍ പമ്പയില്‍ കുളിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. മഴ നീണ്ടു നിന്നാല്‍ അപകടങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയേറെയാണെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.
അന്യ സംസ്ഥാനക്കാരാണ് ഇത്തവണ സന്നിധാനത്തിലെത്തുന്നവരില്‍ ഭൂരിഭാഗവും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട സൗകര്യങ്ങളാണ് ദേവസ്വം അധികൃതര്‍ ഇത്തവണ ഒരുക്കിയിരിക്കുന്നതെങ്കിലും അതും അപര്യാപ്തമാണെന്ന പരാതിയും വ്യാപകമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല