സ്വന്തം ലേഖകൻ: നിയമവിരുദ്ധമായി വന്ധ്യതാചികിത്സ നടത്തുന്നവർക്കെതിരെ കർശന നടപിട സ്വീകരിക്കമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ലെെസൻസ് ഇല്ലാതെ ചികിത്സ നടത്തിയാൽ കുറ്റമാണ്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. അഞ്ച് വർഷം വരെ തടവ്, 5 ലക്ഷം റിയാൽ വരെ പിഴ ലഭിക്കും. തൊഴിൽ പ്രാക്ടീസ് ചെയ്യാനുള്ള ലൈസൻസ് റദ്ദാക്കുന്ന നടപടിയിലേക്ക് വരെ കാര്യങ്ങൾ നീങ്ങും. പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം അറിയിച്ചത്.
അതിനിടെ ഇന്ത്യ, പശ്ചിമേഷ്യ, യൂറോപ്പ് എന്നീ രാജ്യങ്ങൾക്കിടയിൽ ബന്ധം വർധിപ്പിക്കാനും സാമ്പത്തിക ഇടനാഴി പദ്ധതിക്ക് ധാരണാപത്രം ഒപ്പുവെച്ചതായി സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. ജി 20 ഉച്ചകോടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് മുഹമ്മദ് ബിൻ സൽമാൻ ഇക്കാര്യം വ്യക്തമാക്കിയത്. വളരെ സന്തോഷം നൽകുന്ന ഒരു കാര്യമാണ് ഈ രാജ്യങ്ങളുമായുള്ള ഒരുമിക്കൽ.
കഴിഞ്ഞ മാസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് രാജ്യങ്ങൾക്കിടയിൽ ചർച്ച നടന്നിരുന്നു. അതിനാലാണ് പദ്ധതിയിൽ ഒപ്പുവെച്ചത്. രാജ്യങ്ങളുടെ പൊതുതാൽപ്പര്യങ്ങൾ കെെവരിക്കാൻ സാധിക്കും. ആഗോള സമ്പദ്‌വ്യവസ്ഥയെ അനുകൂലമായി പ്രതിഫലിപ്പിക്കും. കൂടാതെ രാജ്യങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തെ വർധിപ്പിക്കാൻ ഇത് സഹായിക്കും. പശ്ചിമേഷ്യ, യൂറോപ്പ്, ഇന്ത്യ എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതിയുണ്ടെന്നും കിരീടാവകാശി പറഞ്ഞു.
ഇതിലൂടെ വ്യാപാരം വർധിപ്പിക്കാൻ ആണ് ലക്ഷ്യം വെക്കുന്നത്. ആഗോള ഊർജ സുരക്ഷ ഉറപ്പാക്കുന്നതിന് സൗദി ശ്രദ്ധ ചെലുത്തുന്നുണ്ട്. വൈദ്യുതിയും ഹൈഡ്രജനും കയറ്റുമതി ചെയ്യാൻ പൈപ്പ് ലൈനുകൾ നിർമിക്കുമെന്നും കിരീടാവകാശി വ്യക്തമാക്കി. ശനിയാഴ്ച രാവിലെയാണ് സൗദി കിരീടാവകാശി ഇന്ത്യയിലെത്തിയത്.
ജി 20 നേതാക്കളുടെ ഉച്ചകോടിയുടെ ആദ്യ സെഷനിൽ ആണ് അദ്ദേഹം പങ്കെടുത്തത്. ഡൽഹിയിലാണ് ഉച്ചക്കോടി നടക്കുന്നത്. ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ, വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദാൻ എന്നിവരും സൽമാൻ രാജകുമാരനൊപ്പം ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ വേണ്ടി എത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല