സ്വന്തം ലേഖകന്‍: പ്രമുഖ ചിത്രകാരി ഹേമ ഉപാധ്യായയുടേയും അഭിഭാഷകന്റേയും മൃതദേഹങ്ങള്‍ അഴുക്കുചാലില്‍ കണ്ടെത്തി. മുംബൈ കണ്ടിവാലിയിലെ അഴുക്കുചാലില്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടിക്കുള്ളില്‍ അടച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. പ്ലാസ്റ്റിക് കയറുകള്‍ കൊണ്ട് കെട്ടി ഭദ്രമാക്കിയ മൃതദേഹങ്ങള്‍ക്ക് രണ്ടു ദിവസത്തെയെങ്കിലും പഴക്കമുണ്ടാകുമെന്നാണ് പോലീസ് നിഗമനം.
2010 ല്‍ ഭര്‍ത്താവും കലാകാരനുമായ ചിന്തന്‍ ഉപാധ്യായയുമായി ഹേമ വിവാഹമോചനത്തിന് കേസ് നല്‍കിയിരുന്നു. 2013 ല്‍ ഭര്‍ത്താവിനെതിരെ സ്ത്രീ പീഡനത്തിനും കേസുകൊടുത്തിരുന്നു. രണ്ടു കേസുകളും കൈകാര്യം ചെയ്തിരുന്നത് അറുപത്തിയഞ്ചുകാരനായ അഭിഭാഷകന്‍ ഹരേഷ് ഭംബാനിയാണ്. സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.
ഹേമയെ വെള്ളിയാഴ്ചയാണ് കാണാതായതെന്ന് വീട്ടുജോലിക്കാന്‍ ഹേമന്ദ് മണ്ഡല്‍ പറയുന്നു. വെള്ളിയാഴ്ച വൈകിട്ട് അത്താഴം പുറത്തുനിന്നും കഴിക്കുമെന്ന് അറിയിച്ച് ഹേമ ഫോണ്‍ ചെയ്തിരുന്നതായി വേലക്കാരന്‍ പറഞ്ഞു. പിന്നീട് ഹേമ വീട്ടില്‍ തിരിച്ചെത്തിയിട്ടില്ല. ഹേമയെ കാണാതായതിനെ തുടര്‍ന്ന് വേലക്കാരന്‍ ബന്ധുവീട്ടിലും ഹേമയുടെ മുന്‍ ഭര്‍ത്താവിനെയും ബന്ധപ്പെട്ടിരുന്നു.
അറിയപ്പെടുന്ന കലാകാരിയായ ഹേമയ്ക്ക് ഗുജറാത്ത് ലളിത് കലാ അക്കാദമിയുടെയും ദേശീയ ലളിത് കലാ അക്കാദമിയുടെയും അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഹ്യൂമന്‍ റിസോഴ്‌സില്‍ നിന്നും സ്‌കോളര്‍ഷിപ്പും ലഭിച്ചു. ഹേമയുടെ മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയെന്നും പ്രതികളെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല