![](https://www.nrimalayalee.com/wp-content/uploads/2021/09/Qatar-Emir-UN-Assembly-Taliban.jpg)
സ്വന്തം ലേഖകൻ: ഖത്തർ പാസ്‌പോർട്ടിന് ആഗോള സ്വീകാര്യത വർധിച്ചു. ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ 14 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 45ാം സ്ഥാനത്തേക്കു ഉയർന്നു. നേരത്തെ 59ാം സ്ഥാനത്തായിരുന്നു.
ഖത്തരി പാസ്‌പോർട്ട് ഉടമകൾക്ക് വീസയില്ലാതെ 51 രാജ്യങ്ങൾ സഞ്ചരിക്കാം. 40 രാജ്യങ്ങളിലേക്കു വീസ ഓൺ അറൈവൽ സൗകര്യവുമുണ്ട്. 103 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ മുൻകൂർ വീസ എടുക്കണം. ഇന്റർനാഷനൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ (അയാട്ട) ഡേറ്റ അടിസ്ഥാനമാക്കിയാണ് സൂചിക തയാറാക്കിയിരിക്കുന്നത്.
192 രാജ്യങ്ങളിലേക്ക് വീസയില്ലാതെ പ്രവേശിക്കാവുന്ന ജപ്പാൻ, സിംഗപ്പൂർ പാസ്പോർട്ടുകളാണ് ഒന്നാം സ്ഥാനത്ത്. ജർമനി, ദക്ഷിണ കൊറിയ (190), ഫിൻലാൻഡ്, ഇറ്റലി, ലക്‌സംബർഗ്, സ്‌പെയിൻ (189) എന്നീ രാജ്യങ്ങളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല