സ്വന്തം ലേഖകന്‍: ‘ഇത്ര കഷ്ടപ്പെട്ട് എന്താണ് നോക്കുന്നത്? ഞാന്‍ തുറന്നുകാണിക്കാമല്ലോ!നിങ്ങളുടെ ഭാര്യയ്ക്കുള്ളതു തന്നെയേ എനിക്കുമുള്ളൂ,’ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ആണ്‍നോട്ടങ്ങളുടെ ചെകിടത്തടിക്കുന്ന ഒരു ഹൃസ്വചിത്രം. സ്ത്രീ സുരക്ഷയേപ്പറ്റിയും സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങളേക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ ചാനലുകളിലും സമൂഹ മാധ്യമങ്ങളിലും നിറയുമ്പോള്‍ ആ സന്ദേശം ശക്തമായി ആളുകളിലേക്ക് എത്തിക്കുകയാണ് വനിതാദിനത്തോട് അനുബന്ധിച്ച് പുറത്തിറങ്ങിയ ‘ഹെര്‍, ലെറ്റ് ദി വോയ്‌സ് ബി യുവേഴ്‌സ്’ എന്ന ഹ്രസ്വചിത്രം.
മേലുദ്യോഗസ്ഥന്റെ നോക്കിയുള്ള ദഹിപ്പിക്കല്‍ സഹിക്കാനാവുന്നതില്‍ അപ്പുറമായപ്പോള്‍ പ്രതികരിക്കുന്ന ഒരു യുവതിയാണ് ചിത്രത്തിലെ കഥാനായിക. പലതരത്തിലും മേലുദ്യോഗസ്ഥന്‍ ശാരീരികമായും മാനസികമായും അസ്വസ്ഥതയുണ്ടാക്കുന്നു എന്നായപ്പോള്‍ അവള്‍ അതിശക്തമായി, എല്ലാവരും കേള്‍ക്കെ തന്നെ പ്രതികരിച്ചു. ‘ഇതിന്റെ ഭവിഷ്യത്ത് നിങ്ങള്‍ തന്നെ അനുഭവിക്കേണ്ടിവരും’ എന്ന സ്ഥിരം പല്ലവി ഇയാളും വിളിച്ച് പറയുന്നുണ്ടെങ്കിലും അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു.
ഒരവസരത്തില്‍ നിങ്ങള്‍ കഷ്ടപ്പെട്ട് നോക്കേണ്ട ഞാന്‍ കാണിച്ചുതരാം എന്നുപറഞ്ഞ് അവള്‍ വസ്ത്രം ഊരാനൊരുങ്ങുമ്പോള്‍ അയാള്‍ നാണക്കേടുകൊണ്ട് ചൂളിപ്പോകുന്നു. എല്ലാം ഞാനങ്ങളു തുറന്നു കാണിച്ചേക്കാം, നിങ്ങളുടെ ഭാര്യയ്ക്കുള്ളതു മാത്രമേ എനിക്കുമുള്ളൂ, അളവില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ടായേക്കാമെന്ന് അവള്‍ തുറന്നടിക്കുന്നു. ചൂഷണത്തിന് മുന്നില്‍ തലകുനിക്കുന്ന അനേകം സ്ത്രീകള്‍ക്ക് മുന്നില്‍ കഥാനായിക തുറന്നിടുന്നത് പ്രതികരണത്തിന്റെ അനന്ത സാധ്യതകളാണ്.
അതും സ്വന്തം മേലുദ്യോഗസ്ഥനോട് സഹപ്രവര്‍ത്തകരുടെ മുന്നില്‍വച്ചു പ്രതികരിക്കുന്ന നായിക ഇന്നത്തെ തലമുറയിലെ സ്ത്രീകള്‍ക്ക് ശക്തമായ മാകൃക തന്നെയാണെന്ന് ചിത്രം കണ്ടവര്‍ പറയുന്നു. ബോംബെ ഡയറീസാണ് ഹ്രസ്വചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഈ ചിത്രം ഇതിനോടകം രണ്ടു ലക്ഷത്തിലധികം ആളുകളാണ് യുടൂബിലൂടെ മാത്രം കണ്ടത്. സന അഹമ്മദ് സംവിധാനം ചെയ്ത ചിത്രം താഴെ കാണാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല