കള്ളുകുടിയെന്ന് പറഞ്ഞാല്‍ അതിനൊക്കെ പരിധിയുണ്ട്. നമ്മുടെ ചില കള്ളുകുടിയന്മാരെപ്പോലെ രാവിലെതന്നെ ഷാപ്പോ ബാറോ തുറക്കാന്‍വേണ്ടി കാത്തിരുന്നാല്‍ പണികിട്ടുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. രാവിലെതന്നെ രണ്ടെണ്ണം അടിച്ചില്ലെങ്കില്‍ കൈവിറയ്ക്കുന്ന നമ്മുടെ ചില അങ്കിളുമാരും അപ്പൂപ്പന്മാരെപ്പോലെ ആയികഴിഞ്ഞാല്‍പിന്നെ നോക്കിയിട്ട് കാര്യവുമില്ല. കഴിഞ്ഞ ദിവസം ബ്രിട്ടണില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്ത വായിച്ചാല്‍ നമ്മള്‍ മൂക്കത്ത് വിരല്‍വെച്ചുപോകും.
തികഞ്ഞ മദ്യപാനിയുടെ കഥയാണ് പത്രങ്ങള്‍ പുറത്തുവിട്ടത്. ഈ പറയുന്ന ഒരു പെണ്‍കുട്ടിയാണ്. ദിവസവും ആറ് ലിറ്റര്‍ ആപ്പിള്‍പ്പഴമദ്യമാണ് കക്ഷി അകത്താക്കിയിരുന്നത്. ആഴ്ചയില്‍ ഉപയോഗിക്കുന്നത് 400 യൂണിറ്റ് മദ്യമാണ് ഉപയോഗിച്ചിരുന്നത്. ഒരു പെണ്‍കുട്ടിക്ക് ആഴ്ചയില്‍ ഉപയോഗിക്കാവുന്നതിന്റെ ഇരുപത്തിയൊന്‍പതിരട്ടിയാണ് ഈ അളവ്. ഇപ്പോള്‍ ഈ കൗമാരക്കാരിയുടെ ആരോഗ്യനില തീരെ മോശമാണെന്നും ആഗ്നേയഗ്രന്ഥിക്ക് പ്രശ്നമായിട്ട് ആശുപത്രിയില്‍ ആണെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
പറയുമ്പോള്‍ കക്ഷിക്ക് വലിയ പ്രായമുണ്ടെന്നൊന്നും തോന്നരുത്. വേറും പതിനാല് വയസാണ് ഈ മുഴുകുടിയത്തിയുടെ പ്രായം. ഇത്രയും പ്രായത്തിനിടയിലാണ് ഇത്രയും വലിയ മദ്യപാനിയായത്. രണ്ട് വലിയ ഓപ്പറേഷനുകള്‍ ചെയ്താണ് ഇപ്പോള്‍ കക്ഷിയുടെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്. തലനാരിഴയ്ക്കാണ് മദ്യത്തിന്റെ അമിതമായ ഉപയോഗം മൂലമുള്ള ആരോഗ്യപ്രശ്നങ്ങളില്‍നിന്ന് രക്ഷപ്പെട്ടതെന്ന് ഡോക്ടമാര്‍ അറിയിച്ചു.
മൂന്ന് പൗണ്ടോളം രൂപ വിലയുള്ള കുപ്പികളാണ് ഈ പതിനാലുകാരി ഓരോ ദിവസവും അകത്താക്കിയിരുന്നത്. നല്ല പ്രായമായവര്‍ നേരിടുന്ന ചില മദ്യപാന രോഗങ്ങളാണ് കുട്ടിയെ അലട്ടുന്നതെന്ന് ആരോഗ്യവിദഗ്ദര്‍ സാക്ഷ്യപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല