ബര്‍മിംഗ്ഹാമിലെ ഹെര്‍മോന്‍ മാര്‍ത്തോമാ ദേവാലയത്തിന്റെ അഞ്ചാമത് ഇടവകദിനം ജൂണ്‍ 23 ശനിയാഴ്ച്ച വൈകിട്ട് നാലുമണിയ്ക്ക് വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. വിശുദ്ധ കുര്‍ബാനയോടു കൂടി ആരംഭിക്കുന്ന പരിപാടികള്‍ എട്ടുമണിയോടുകൂടെ സമാപിക്കും. ലണ്ടന്‍ സെന്റ് ജെയിസ് മാര്‍ത്തോമാ ഇടവക വികാരി റവ.സജീവ് തോമസ് വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും. ഹെര്‍മോന്‍ ഇടവക വികാരി റവ. സാബു സി മാത്യൂ സഹകാര്‍മികനായിരിക്കും.
അഞ്ചരയ്ക്ക് ആരംഭിക്കുന്ന പൊതുസമ്മേളനം സോളിഹള്‍ മേയര്‍ കെന്‍ഹാക്കിന്‍സും മേയറസ് ജാനറ്റ് ഹാക്കിന്‍സും നിലവിളക്ക് കൊളുത്തി ഉല്‍ഘാടനം ചെയ്യും. റവ. സജീവ് തോമസ് ഇടവകദിനദൂത് നല്‍കും. സെക്രട്രറി ജിബോയ് ജോര്‍ജ് ഇടവകദിന റിപ്പോര്‍ട്ട് അവതരിപ്പിക്കും.സണ്ടേ സ്‌കൂള്‍ കുട്ടികളുടെ കലാപരിപാടികളും ഇടവക ഗായകസംഘത്തിന്റെ ഗാനങ്ങളും പരിപാടികള്‍ക്ക് മാറ്റുകൂട്ടും.
വേദിയുടെ വിലാസം:
St. Andrews Church,
Pike Drive
Chelmsley Wood
B37 7US.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല