സ്വന്തം ലേഖകന്‍: മൂന്നാം നിലയില്‍ നിന്ന് വീണ അഞ്ചു വയസുകാരനെ കൈകളില്‍ താങ്ങി ഈജിപ്തിലെ പോലീസുകാരന്‍; വീഡിയോ വൈറലാകുന്നു. ഈജിറ്റ്പ്തിലെ തെക്കന്‍നഗരമായ അസിയുറ്റില്‍, അപാര്‍ട്‌മെന്റ് ബാല്‍ക്കണിയില്‍നിന്നു കാല്‍വഴുതി തൂങ്ങിക്കിടക്കുന്ന കുഞ്ഞിനെ കണ്ട്, സമീപത്തെ ബാങ്കിനു കാവല്‍ നില്‍ക്കുകയായിരുന്ന മൂന്നു പൊലീസുകാര്‍ ഓടിവരികയായിരുന്നു.
വഴിയരികില്‍ കിടന്ന പരവതാനിയെടുത്ത് നിവര്‍ത്തിപ്പിടിക്കാന്‍ കഴിയുംമുന്‍പേ കുട്ടി താഴെ വീണു. ശ്രദ്ധയോടെ നിന്ന പൊലീസുദ്യോഗസ്ഥന്‍ കുട്ടി നിലത്തടിച്ചുവീഴാതെ കൈകളില്‍ താങ്ങി. കുട്ടിക്കു പരുക്കില്ലെങ്കിലും അവനെ പിടിക്കുന്നതിനിടെ പരുക്കേറ്റ പൊലീസുദ്യോഗസ്ഥനെ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടിവന്നു.
സംഭവത്തിന്റെ വിഡിയോ ഈജ്പിപ്ത് ആഭ്യന്തര മന്ത്രാലയമാണു പുറത്തുവിട്ടത്. കുട്ടിയെ രക്ഷിക്കാന്‍ സമയോചിതമായി ഇടപെട്ട പൊലീസുകാരന് സമൂഹ മാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹമാണിപ്പോള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല