1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 20, 2018

സ്വന്തം ലേഖകന്‍: ‘അദ്ദേഹം എന്റെ സ്വന്തം ആള്‍,’ മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച പാര്‍ലമെന്റ് അംഗത്തെ പുകഴ്ത്തുകയും വോട്ട് ചോദിക്കുകയും ചെയ്ത് ട്രംപ്. മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച സംഭവത്തില്‍ ശിക്ഷിക്കപ്പെട്ട പാര്‍ലമെന്റ് അംഗം ഗ്രേഗ് ഗെയ്ന്‍ഫോര്‍ട്ടിനെ പുകഴ്ത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അദ്ദേഹം തന്റെ ആളാണെന്നും തന്നെപ്പോലെയാണെന്നും കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടര്‍ ബെന്‍ ജേക്കബിനെ ഗ്രേഗ് ഗെയ്ന്‍ഫോര്‍ട്ട് ആക്രമിക്കുകയായിരുന്നു. ഈ സംഭവത്തില്‍ ഗ്രേഗ് ഗെയ്ന്‍ഫോര്‍ട്ടിന് ആറു മാസം തടവും പിഴയും ലഭിച്ചിരുന്നു. ഗെയ്ന്‍ഫോര്‍ട്ട് മൊണ്ടാന മിടുക്കനായ നേതാവും ഏറെ ആദരിക്കപ്പെടുന്ന സമാജികനുമാണ്. അദ്ദേഹം എന്റെ ആളാണ്. അദ്ദേഹവുമായി ആരും പോരാട്ടത്തിനൊരുങ്ങേണ്ട. എന്റെ സ്വഭാവമാണ് അദ്ദേഹത്തിനും. മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവം ചൂണ്ടിക്കാട്ടി ട്രംപ് പറഞ്ഞു.

സൗദി അറേബ്യയിലെ മൊണ്ടാനയില്‍ ഇസ്താംബുളിലെ സ്ഥാനപതി കാര്യാലയത്തില്‍ വെച്ച് സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയെ കാണാതായ സംഭവത്തില്‍ നടന്ന പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. അതിനിടെ ട്രംപിന്റെ അഭിപ്രായത്തോട് വിയോജിച്ച് ഗാര്‍ഡിയന്‍ എഡിറ്റര്‍ ജോണ്‍ മല്‍ഹോളണ്ട് രംഗത്തെത്തി.

ഒരു മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച സംഭവത്തെ ആഘോഷിക്കുന്ന തരത്തിലുള്ള ട്രംപിന്റെ നിലപാട് പത്രസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന അമേരിക്കന്‍ ഭരണഘടനയ്ക്കു മേലുള്ള ആക്രമണമാണെന്ന് അദ്ദേഹം പറഞ്ഞു. ജമാല്‍ ഖശോഗി മാത്രമല്ല, ലോകത്ത് വിവിധയിടങ്ങളിലുള്ള മാധ്യമപ്രവര്‍ത്തകര്‍ വലിയ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.