സ്വന്തം ലേഖകന്‍: ഇറക്കം കുറഞ്ഞ പാവാട ധരിച്ച സ്ത്രീകളുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഷൂവില്‍ ഒളികാമറയുമായി കറങ്ങിയ അഭിഭാഷകന്‍ ദില്ലിയില്‍ പിടിയില്‍. കുട്ടിപ്പാവാടയും ധരിച്ച് പുറത്തിറങ്ങുന്ന സുന്ദരിമാരാണ് ഇയാളുടെ പ്രധാന ഇരകള്‍. കാലില്‍ ധരിക്കുന്ന ഷൂസില്‍ ക്യാമറ ഘടിപ്പിച്ചാണ് ഈ വിരുതന്‍ ചിത്രങ്ങള്‍ എടുത്തറുന്നത്.
ഡല്‍ഹിയിലെ ഒരു ഷോപ്പിംഗ് മാളില്‍വച്ചാണ് ഇയാള്‍ പിടിയിലായത്. 34 കാരനായ അഭിഭാഷകന്‍ ആശിഷ് ശര്‍മയാണ് വലതുകാലിലെ ഷൂവില്‍ ക്യാമറ ഘടിപ്പിച്ച് സ്ത്രീകളുടെ ചിത്രങ്ങള്‍ പകര്‍ത്തിക്കൊണ്ടിരുന്നത്. എന്നാല്‍ ചെക്കിംഗ് റൂമില്‍ ഇയാള്‍ സംശയകരമായി രീതിയില്‍ പെരുമാറിയതിനെ തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്.
സ്ഥാപനത്തിന്റെ മാനേജരും ഉദ്യോഗസ്ഥരും ഇയാളെ പരിശോധിച്ചപ്പോഴാണ് സംഭവം അറിയുന്നത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇയാളുടെ പക്കല്‍ നിന്ന് 12 അശ്ലീല വീഡിയോ ക്ലിപ്പുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. 16 ജിബി മെമ്മറി കാര്‍ഡാണ് ക്യാമറയില്‍ ഘടിപ്പിച്ചിരുന്നത്. ഇയാളുടെ സോഷ്യല്‍ അക്കൗണ്ടുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പരിശോധിച്ചു വരികയാണ് പോലീസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല