സ്വന്തം ലേഖകന്‍: ഒളിക്യാമറയില്‍ 3000 പേരുടെ നഗ്നത പകര്‍ത്തിയ യുകെ മലയാളിക്ക് ലണ്ടന്‍ കോടതി നാലു വര്‍ഷം തടവു ശിക്ഷ വിധിച്ചു. മലയാളിയായ ജോര്‍ജ് തോമസ് എന്ന 38 കാരനാണ് തടവുശിക്ഷ ലഭിച്ചത്. മൊത്തം 650 മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള നഗ്ന വീഡിയോയാണ് ഇയാളുടെ പക്കല്‍ നിന്നും പോലീസ് തെളിവായി കണ്ടെത്തിയത്.
ഒളിക്യാമറയില്‍ ഏതാണ്ട് 3000 പേരുടെ നഗ്ന ദൃശ്യങ്ങളാണ് ഇയാള്‍ പകര്‍ത്തിയത്. കോഫി ഷോപ്പുകളിലും ഓഫീസ് ഷവറുകളിലുമാണ് ഒളിക്യാമറ സ്ഥാപിക്കാറുള്ളത്. ലണ്ടന്‍ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ഇയാള്‍ ക്യാമറ സ്ഥാപിച്ചിരുന്നതായി സൂചനയുണ്ട്.
എന്നാല്‍, കുറ്റം നിഷേധിച്ച ജോര്‍ജ് തോമസ് താനിങ്ങനൊരു പ്രവൃത്തി ചെയ്തിട്ടില്ലെന്ന് കോടതിയില്‍ വാദിച്ചു. ഇംഗ്ലണ്ടിലെ ഡെപ്റ്റ്ഫോര്‍ഡ് നിവാസിയായ ജോര്‍ജ് തോമസ് പ്രമുഖ ഓഡിറ്റ് സ്ഥാപനത്തിലെ മാനേജരായിരുന്നു. കഴിഞ്ഞ ആറുവര്‍ഷമായി ഇയാള്‍ ഒളിക്യാമറ ഉപയോഗിച്ച് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കുട്ടികളുടെ ദൃശ്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് പോലീസ് പറഞ്ഞത്.
വസ്ത്രം മാറുന്ന മുറികളിലും ടോയ്ലറ്റുകളിലുമാണ് ഇയാള്‍ ക്യാമറകള്‍ സ്ഥാപിച്ചിരുന്നത്. ജോര്‍ജ് ഒടുവില്‍ ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നാണ് ഒളിക്യാമറ പിടിച്ചെടുക്കുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതി പിടിയിലാകുന്നത്. ഇയാളുടെ വീട്ടില്‍ നിന്നും രണ്ടു ക്യാമറകളും ഒട്ടേറെ ഹാര്‍ഡ് ഡ്രൈവുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല