കുളിമുറിയില്‍ ഒളിക്യാമറ ഉപയോഗിച്ചു രണ്ടു വനിതാ സഹപ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്ക് എതിരെ ബ്രിട്ടനില്‍ നടപടി. ഹൃദ്രോഗ വിദഗ്ധനായ വിവേക് ബാലിഗ (33) ശിക്ഷയുടെ ഭാഗമായി 10 വര്‍ഷം ലൈംഗികാതിക്രമങ്ങള്‍ക്കുള്ള ചികില്‍സാ പദ്ധതിക്കു വിധേയനാകണമെന്നാണ് കോടതി ഉത്തരവ്.
ഇതിനു പുറമേ രണ്ടു വനിതാ സഹപ്രവര്‍ത്തകരുമായി ഇടപെടുന്നതിലും ചിത്രങ്ങള്‍ റിക്കാര്‍ഡ് ചെയ്തു സൂക്ഷിക്കാവുന്ന ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിലും ഇയാള്‍ക്ക് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തനിക്കു ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും സംഭവിച്ച കാര്യങ്ങളില്‍ അങ്ങേയറ്റം പശ്ചാത്താപം ഉണ്ടെന്നും വിവേക് ബാലിഗ കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍ വിവേകിന്റെ നടപടി എല്ലാവരാലും അങ്ങേയറ്റം അപലപിക്കപ്പെടുമെന്നു കേസ് കേട്ട ലീഡ്‌സ് ക്രൌണ്‍ കോടതിയിലെ ജഡ്ജി സ്‌കോട്ട് വോള്‍സ്റ്റണ്‍ഹോം ചൂണ്ടിക്കാട്ടി.
ഒരുദിവസം വിവേകിന്റെ വീട്ടിലെ കുളിമുറിയില്‍ കുളിയ്ക്കുന്നതിനിടയിലാണ് വനിത ഡോക്ടര്‍ ഒളിപ്പിച്ച് വച്ചിരിക്കുന്ന വീഡിയോ ക്യാമറ കണ്ടെത്തിയത്. അത് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നുവെന്നും വ്യക്തമായി. യുവതി തന്റെ കാമുകനോട് കാര്യം പറയുകയും സംഭവം പൊലീസില്‍ അറിയിക്കുകയുമായിരുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല