സ്വന്തം ലേഖകന്‍: ഹിജാബ് ധരിക്കാന്‍ മനസില്ല, ഇറാനില്‍ നടക്കുന്ന ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യന്‍ ഷൂട്ടര്‍ പിന്മാറി. ഇന്ത്യന്‍ ഷൂട്ടര്‍ ഹീന സിദ്ദുവാണ് ഇറാനില്‍ നടക്കാനിരുന്ന ഏഷ്യന്‍ എയര്‍ഗണ്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ ഹിജാബ് ധരിച്ച് മത്സരിക്കാനാവില്ലെന്ന് വ്യക്തമാക്കി പിന്‍മാറിയത്.
ഇറാനിലെ നിയമമനുസരിച്ച് രാജ്യത്ത് സ്ത്രികള്‍ നിര്‍ബന്ധമായും ഹിജാബ് ധരിച്ചിരിക്കണം. ഞാന്‍ ഒരു വിപ്ലവകാരിയൊന്നുമല്ല, എന്നാല്‍ ഇങ്ങനെ കായികതാരങ്ങളെ തല മറക്കാന്‍ നിര്‍ബന്ധിക്കുന്നത് കായികരംഗത്തിന്റെ അന്തഃസത്തയ്ക്ക് തന്നെ എതിരാണെന്ന് ഹീന ട്വീറ്ററില്‍ കുറിച്ചു.
തന്റെ ഈ അഭിപ്രായത്തെ രാഷ്ട്രീയവത്ക്കരിക്കതെന്നും ഹീന അഭ്യര്‍ഥിച്ചു. 2013 ലോകപ്പിലും റിയോ ഒളിമ്പിക്‌സിന്റെ ഏഷ്യന്‍ യോഗ്യത ടൂര്‍ണമെന്റിലും സ്വര്‍ണം നേടിയ താരമാണ് ഹീന സിദ്ദു.
അടുത്തിടെ ഇറാന്‍ സന്ദര്‍ശിച്ച കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പ്രസിഡന്റ് ഹസന്‍ റൗഹാനിയുമായി ചര്‍ച്ച നടത്താനെത്തിയത് തല മറച്ചായിരുന്നു. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവയ്ക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല