സ്വന്തം ലേഖകന്‍: യുഎസില്‍ ഹിജാബ് ധരിച്ച പതിനാറുകാരിക്ക് ബാസ്‌ക്ക്റ്റ് ബോള്‍ കളിക്കുന്നതിന് വിലക്ക്. മേരിലാന്‍ഡിലെ വാട്കിന്‍സ് മില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയായ ജീനാന്‍ ഹയാസിയെയാണ് ഹിജാബ് ധരിച്ചതിന് റീജനല്‍ ഹൈസ്‌കൂള്‍ ചാമ്പ്യന്‍ഷിപ് മത്സരത്തില്‍നിന്ന് വിലക്കിയത്. ശിരോവസ്ത്രം ധരിച്ചതിനാല്‍ ഈ മാസം മൂന്നിന് നടന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് ഹയാസിന്റെ പരിശീലകരോട് അധികൃതര്‍ അറിയിക്കുകയായിരുന്നു.
എന്നാല്‍ സീസണിലെ 24 കളികളില്‍ ഹിജാബ് ധരിച്ചാണ് പെണ്‍കുട്ടി കളിച്ചിരുന്നത്. ഇത്തരം നിയമമുള്ളതായി നേരത്തേ അറിയിച്ചിരുന്നില്ലെന്ന് ഹയാസിന്റെ പരിശീലക ഡോണീറ്റ ആഡംസ് സമ്മതിച്ചു. മറ്റ് വഴികളൊന്നും ഇല്ലാത്തതിനാലാണ് ഹയാസിനെ ഒഴിവാക്കിയതെന്ന് കോച്ചും വ്യക്തമാക്കി. സംഭവം വിവേചനമാണെന്ന് ഹയാസ് ആരോപിക്കുന്നു. താന്‍ തീര്‍ത്തും ദുഖിതയും ക്ഷുഭിതയുമാണെന്നാണ് ഹായെസിന്റെ പ്രതികരണം. ഇത്തരം നിയമങ്ങള്‍ വിവേചനപരമാണെന്നും ഹായെസ് പറയുന്നു.
എന്നാല്‍, വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാനാണ് നടപടിയെടുത്തതെന്നാണ് സ്‌കൂള്‍ അത്‌ലറ്റിക് അസോസിയേഷന്റെ വാദം. ഇത്തരത്തില്‍ തലയില്‍ തട്ടമിടുന്നതിന് കോടതിയില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങണമെന്ന് നിയമം പറയുന്നുണ്ട്. എന്നാല്‍ ഇത് ഗൗരവമായി എടുക്കാത്തത് കൊണ്ടാണ് ആദ്യത്തെ 24 കളികളിലും കളിക്കാന്‍ ഹായെസിന് സാധിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല