സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് സ്ഥാനാഥിത്വം പ്രഖ്യാപിച്ച് ഹിലാരി, അവസാന നിമിഷം വരെ പിന്മാറില്ലെന്ന് സാന്‍ഡേഴ്‌സ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വം തനിക്കു തന്നെയാണെന്നു പ്രഖ്യാപിച്ച ഹിലാരി ക്ലിന്റണ്‍ വൈറ്റ്ഹൗസിലേക്കുള്ള മത്സരത്തില്‍ റിപ്പബ്ലിക്കന്‍ എതിരാളി ട്രംപിനെതിരേ അണിനിരക്കാന്‍ സാന്‍ഡേഴ്‌സിന്റെ അനുയായികളെ ആഹ്വാനം ചെയ്തു.
എന്നാല്‍, ഡെമോക്രാറ്റിക് പാര്‍ട്ടി ടിക്കറ്റിനുള്ള മത്സരത്തില്‍നിന്നു പിന്മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു സാന്‍ഡേഴ്‌സിന്റെ പ്രതികരണം. ഫിലഡല്‍ഫിയയിലെ കണ്‍വന്‍ഷനാണു സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ടത്.അതുവരെ രംഗത്തുണ്ടാവുമെന്നു സാന്‍ഡേഴ്‌സ് പറഞ്ഞു. പ്രസിഡന്റ് ഒബാമയുമായി സാന്‍ഡേഴ്‌സ് ഇന്നു വൈറ്റ്ഹൗസില്‍ കൂടിക്കാഴ്ച നടത്തും.
കലിഫോര്‍ണിയ, ന്യൂജേഴ്‌സി, ന്യൂ മെക്‌സിക്കോ, സൗത്ത് ഡക്കോട്ട പ്രൈമറികളിലും ഹില്ലരി ജയിച്ചെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ടു ചെയ്തു. നോര്‍ത്ത് ഡക്കോട്ടയിലും മൊണ്ടാനയിലും സാന്‍ഡേഴ്‌സിനാണു ജയം. ഈ ആറു പ്രൈമറികളിലെ ഫലം വരുന്നതിനു മുമ്പുതന്നെ ഡെമോക്രാറ്റിക് പാര്‍ട്ടി ടിക്കറ്റിന് ആവശ്യമുള്ളത്ര ഡെലിഗേറ്റുകളുടെ പിന്തുണ ഹില്ലരി സമാഹരിച്ചിരുന്നു. ഇപ്പോഴത്തെ കണക്കു പ്രകാരം ആകെയുള്ള 4,051 ഡെലിഗേറ്റുകളില്‍ 2,755 പേരുടെ പിന്തുണ ഹില്ലരിക്കുണ്ട്. സാന്‍ഡേഴ്‌സിന്റെ കൂടെയുള്ളത് 1852 ഡെലിഗേറ്റുകളാണ്.
നാം ചരിത്രം കുറിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത പ്രമുഖ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാവുന്നു. ഇതിന് അവസരം ഒരുക്കിയ എല്ലാവര്‍ക്കും നന്ദി ബ്രൂക്ക്‌ലിനില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ആസ്ഥാനത്ത് അനുയായികളെ അഭിസംബോധന ചെയ്ത് ഹില്ലരി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല