സ്വന്തം ലേഖകന്‍: ഹിലാരി ക്ലിന്റണ്‍ ഇമെയില്‍ വിവാദത്തില്‍ കുടുങ്ങുന്നു, പ്രസിഡന്റ് സ്ഥാനാര്‍ഥിത്തത്തെ ബാധിക്കുമെന്ന് ആശങ്ക. യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായിരിക്കേ ഹിലറി ക്ലിന്റന്‍ സ്വകാര്യ ഇ–മെയില്‍ അക്കൗണ്ട് ഉപയോഗിച്ചത് സര്‍ക്കാരിന്റെ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ ചോരാന്‍ ഇടയാക്കിയന്നതാണ് ആരോപണം.
സംഭവത്തെക്കുറിച്ച് അന്വേഷണം ഉണ്ടായേക്കുമെന്നാണ് സൂചന.
യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്‌മെന്റ് ഇതേപ്പറ്റി ക്രിമിനല്‍ അന്വേഷണം നടത്തണമെന്നു രണ്ട് ഇന്‍സ്‌പെക്ടര്‍ ജനറല്‍മാര്‍ ആവശ്യപ്പെട്ടതായി ‘ദ് ന്യൂയോര്‍ക്ക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം ക്രിമിനല്‍ അന്വേഷണം സംബന്ധിച്ചു ജസ്റ്റിസ് ഡിപ്പാര്‍ട്‌മെന്റ് ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഹിലറി, സ്വകാര്യ ഇ–മെയില്‍ ഉപയോഗിച്ചതു വഴി ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ന്നതായോ സ്വകാര്യ ഇ–മെയില്‍ ഉപയോഗിച്ചു സന്ദേശങ്ങള്‍ അയച്ചതും സ്വീകരിച്ചതും വഴി വിവരങ്ങള്‍ തെറ്റായ നിലയില്‍ കൈകാര്യം ചെയ്തതായോ ഇതുവരെ വ്യക്തമല്ല. എ
ഈ സംഭവം ഇതിനകം തന്നെ ഹിലറി ക്ലിന്റന്റെ പ്രതിച്ഛായയെ വലിയൊരളവില്‍ ബാധിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടപ്പെടുന്ന ഹിലറി വിശ്വസിക്കാന്‍ കൊള്ളാത്ത വ്യക്തിയായി കരുതുന്നവരുടെ എണ്ണം ഓരോ സര്‍വേയിലും വര്‍ധിച്ചുവരുന്നതില്‍ സ്വകാര്യ ഇ–മെയില്‍ സംബന്ധിച്ച വാര്‍ത്തകള്‍ക്കു വലിയ പങ്കുണ്ടെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല