സ്വന്തം ലേഖകന്‍: ‘ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ അമേരിക്കയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ചു, യുദ്ധം ക്ഷണിച്ചു വരുത്തുന്നു’, ട്രംപിനെ കടന്നാക്രമിച്ച് ഹിലരി ക്ലിന്റണ്‍. ഇറാനുമൊത്തുള്ള ആണവകരാറില്‍ നിന്ന് അത്യന്തം അപകടകരമാണെന്നും ഡെമോക്രാറ്റിക് നേതാവ് ഹിലറി ക്ലിന്റന്‍ പറഞ്ഞു. ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ യുഎസിന്റെ വിശ്വാസ്യത കളഞ്ഞുകുളിക്കുന്ന നീക്കമാണിത്.
കരാര്‍ പ്രകാരമാണ് ഇറാന്‍ മുന്നോട്ടു പോകുന്നതെന്ന് വ്യക്തമായിരിക്കെ യുഎസിന്റെ ഇത്തരം നടപടികള്‍ വിഡ്ഢിത്തമായിട്ടായിരിക്കും കണക്കാക്കുകയെന്നും ഹിലരി ചൂണ്ടിക്കാട്ടി. ഉത്തര കൊറിയ നീക്കങ്ങളില്‍ അപകടമുണ്ടെന്നും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ഹിലരി ക്‌ളിന്റണ്‍ പറഞ്ഞു. യുദ്ധത്തെ ക്ഷണിച്ചുവരുത്തുംവിധമുള്ള വാക്കുകളിലൂടെയാണ് ഉത്തര കൊറിയയെ ട്രംപ് സമീപിക്കുന്നത്.
അമേരിക്കയുടെ സഖ്യകക്ഷികള്‍പോലും ഈ നീക്കത്തില്‍ വ്യാകുലരാണ്. നിലവിലെ സാഹചര്യത്തില്‍ കൊറിയയുമായി നയതന്ത്രതലത്തിലെ പരിഹാരത്തിനാണ് യുഎസ് ശ്രമിക്കേണ്ടതെന്നും ഹിലറി പറഞ്ഞു. എന്നാല്‍ ഹിലറിയുടെ ആരോപണങ്ങള്‍ക്ക് ട്രംപ് മറുപടി നല്‍കിയിട്ടില്ല. ആണവ കരാര്‍ ഒപ്പിട്ട 2015 ഇറാന്‍ നല്‍കിയ ഉറപ്പുകളൊന്നും പാലിക്കുന്നില്ലെന്നാണ് ട്രംപിന്റെ വിമര്‍ശനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല