സ്വന്തം ലേഖകന്‍: ഇമെയില്‍ വിവാദത്തില്‍ കുടുങ്ങി ഹില്ലരി, പ്രചാരണത്തിന്റെ തുടക്കത്തിലെ മുന്‍തൂക്കം നഷ്ടമായതായി വിലയിരുത്തല്‍. പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള പോരാട്ടം കൂടുതല്‍ വാശിയേറിയതായെന്ന് തുറന്നു സമ്മതിച്ച ഹില്ലരി ക്ലിന്റണ് തെരഞ്ഞെടുപ്പിന് അഞ്ച് ദിവസങ്ങള്‍ മാത്രം ശേഷിക്കേ തന്റെ നില മോശമാവുകയാണെന്ന് സൂചിപ്പിച്ചു. ഒഹായോ അടക്കമുള്ള സംസ്ഥാനങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാണത്തിലാണ് ഹില്ലരി ഇക്കാര്യം സമ്മതിച്ചത്.
പുതിയകണക്കുകള്‍ വിശദീകരിച്ചാണ് ഹില്ലരിയുടെ പ്രചാരണം. ഇപ്പോഴത്തെ നിലയനുസരിച്ച് ഒഹായോ, അയോവ, ഫ്ലോറിഡ എന്നീ സംസ്ഥാനങ്ങള്‍ ട്രംപിന് ലഭിച്ചേക്കും. അതോടെ ട്രംപിന്റെ ഇലക്ടറല്വോട്ടുകള് 259 എന്നാകും. പതിനൊന്നു വോട്ടുകള്‍ മാത്രമാകും ട്രംപിന് നിര്‍ണായകം. പോരാട്ട സംസ്ഥാനങ്ങളിലെല്ലാംഇഞ്ചോടിഞ്ച് മല്‍സരമായതിനാല്‍ അതിലേതെങ്കിലുമൊന്ന് ട്രംപിന് മറിയാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന്ഹില്ലരി കണക്കുകൂട്ടുന്നു. അതുകൊണ്ടുതന്നെ കൂടുതല്‍ സഹായം വേണമെന്നാണ് സംഭാവന ആവശ്യപ്പെട്ടുള്ള ഹില്ലരിയുടെ ക്യാംപെയിനിന്റെ പരസ്യം.
ഒഹായോ, ഫ്ലോറിഡ എന്നീ രണ്ടു സംസ്ഥാനങ്ങളിലും ആറു ഇലക്ടര്‍മാരുള്ള അയോവയിലും ട്രംപിന് ലീഡുണ്ട്. ഇതോടെ പോരാട്ട സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഹില്ലരിയുടെപ്രചാരണം ശക്തമായിരിക്കുകയാണ്. ഹില്ലരിയോടൊപ്പം എന്ന പ്രചാരണ പരസ്യം മാധ്യമങ്ങളില്‍ തുടരെ തുടരെപ്രത്യക്ഷപ്പെടുന്നുണ്ട്. ഇരു ക്യാമ്പുകളും ലക്ഷക്കണക്കിന് ഡോളറൊഴുക്കി പോരാട്ട സംസ്ഥാനങ്ങള്‍ക്കു വേണ്ടിയുള്ളപ്രത്യേക പരസ്യങ്ങളും ഇറക്കി അവസാന വട്ട പ്രചാരണ രംഗത്ത് സജീവമായി മുന്നേറുകയാണ്. നവംബര്‍ 8 നാണ് തെരഞ്ഞെടുപ്പ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല