സ്വന്തം ലേഖകന്‍: തോല്‍വിയുടെ ക്ഷീണം മറക്കാന്‍ ബില്‍ ക്ലിന്റനൊപ്പം അവധിക്കാല ആഘോഷത്തില്‍ ഹിലരി, ചിത്രങ്ങള്‍ പുറത്ത്. ഭര്‍ത്താവ് ബില്‍ ക്ലിന്റണും പ്രിയപ്പെട്ട വളര്‍ത്തു നായ്ക്കള്‍ക്കും ഒപ്പം ന്യൂയോര്‍ക്ക് നഗരത്തിലെ ചെപ്പോക്കിലെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുന്ന ഹിലരിയുടെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. തെരഞ്ഞെടുപ്പില്‍ ട്രംപ് അപ്രതീക്ഷിത വിജയം നേടുകയും തെരുവുകളില്‍ ട്രംപിനെതിരേ പ്രതിഷേധം ശക്തമാകുകയും ചെയ്യുന്ന സമയത്താണ് ഹിലരി എല്ലാം മാറ്റിവച്ച് അവധിയിലായത്.
ബില്‍ ക്ലിന്റണും വളര്‍ത്തു നായ്ക്കള്‍ക്കും ഒപ്പം നടക്കാന്‍ പോകുന്നതിനിടയില്‍ നിന്നുള്ള ദൃശ്യം പോസ്റ്റ് ചെയ്തത് മാര്‍ഗോട്ട് ജെര്‍സ്റ്റര്‍ എന്ന യുവതിയാണ്. ഹിലരിയും ക്‌ളിന്റണും എതിരേ നടന്നു വന്ന അവരുടെ ഒപ്പം നിന്ന് ഫോട്ടോയെടുക്കാനുള്ള ആഗ്രഹം ഹിലരി സാധിച്ചു കൊടുക്കുകയായിരുന്നു. ചെപ്പോക്കിലെ പ്രിയപ്പെട്ട ഇടത്ത് വിശ്രമിച്ച ശേഷം മടങ്ങാന്‍ ഒരുങ്ങുമ്പോഴാണ് ഹിലരി എത്തിയതെന്നും വരുന്നത് ഹിലരി തന്നെയാണെന്ന് ഉറപ്പിച്ച ശേഷം ആലിംഗനം ചെയ്യുകയും സംസാരിക്കുകയും ചെയ്തു. പിന്നീട് തനിക്കൊപ്പം ഫോട്ടോയ്ക്ക് തയ്യാറായത് ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷം ആയിരുന്നെന്നും അവര്‍ പറഞ്ഞു. പിന്നീട് കുറച്ച് നേരം സംസാരിച്ച ശേഷമാണ് ക്‌ളിന്റണും ഹിലരിയും മടങ്ങിയതെന്നും ഇവര്‍ വ്യക്തമാക്കുന്നു.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യ വനിതാ സ്ഥാനാര്‍ത്ഥിയായിരുന്നു ഹിലരി. അതുകൊണ്ട് തന്നെ താരത്തിന് ഹോളിവുഡിലെ സൂപ്പര്‍നായികമാര്‍ ഉള്‍പ്പെടെ ഒട്ടേറെ സെലിബ്രിട്ടികള്‍ പിന്തുണയ്ക്കാന്‍ എത്തുകയും ചെയ്തിരുന്നു. ജനകീയ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഒബാമയേക്കാള്‍ ഒരു പോയിന്റ് മുകളില്‍ 54 ശതമാനം പേരും ക്‌ളിന്റണെ പിന്തുണച്ചപ്പോള്‍ ട്രംപിന് കിട്ടിയത് വെറും 42 ശതമാനം മാത്രമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല