സ്വന്തം ലേഖകന്‍: ഹിലരിയുടെ സിറിയന്‍ നയം അപകടകരം, അവര്‍ അധികാരത്തിലെത്തിയാല്‍ മൂന്നാം ലോക മഹായുദ്ധമെന്ന് ട്രംപ്. സിറിയന്‍ പ്രസിഡന്റ് അസാദിനെ താഴെയിറക്കുന്നതിനെക്കാള്‍ മുന്‍ഗണന നല്‍കേണ്ടത് ഐഎസിനെ തോല്പിക്കുന്നതിനാണെന്ന് വിദേശനയം സംബന്ധിച്ചു നല്‍കിയ അഭിമുഖത്തില്‍ ട്രംപ് ചൂണ്ടിക്കാട്ടി. അമേരിക്ക ഇപ്പോള്‍ തുടരുന്ന നയത്തിനു കടകവിരുദ്ധമാണിത്.
ഹിലരി ഭരണത്തില്‍ വന്നാല്‍ സിറിയന്‍ പ്രശ്‌നത്തില്‍ ആണവശക്തിയായ റഷ്യയുമായി യുദ്ധത്തിനു സാധ്യതയുണ്ട്. ഇതു മൂന്നാം ലോക മഹായുദ്ധത്തിലേക്കു നയിക്കും. പുടിനെ രൂക്ഷമായി വിമര്‍ശിച്ച ഹിലരിക്ക് അദ്ദേഹവുമായി എങ്ങനെ ചര്‍ച്ച നടത്താനാവുമെന്നും ട്രംപ് ചോദിച്ചു.
ഐഎസിനെ പരാജയപ്പെടുത്തുന്നതിനാണു താന്‍ മുന്‍ഗണന നല്‍കുകയെന്നും അസാദിന്റെ കാര്യം രണ്ടാമതേ വരുന്നുള്ളുവെന്നും ട്രംപ് പറഞ്ഞു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ തന്റെ പിന്നില്‍ ഉറച്ചുനിന്നാല്‍ തെരഞ്ഞെടുപ്പില്‍ ജയം ഉറപ്പാണെന്നും ട്രംപ് പറഞ്ഞു. നേതാക്കളുടെ നിലപാടില്‍ ജനത്തിന് അമര്‍ഷമുണ്ട്. ഒബാമയുടെ വിദേശനയത്തെ വിമര്‍ശിച്ച ട്രംപ് ഫിലിപ്പീന്‍സുമായുള്ള ബന്ധം വഷളായതിനെയും പരാമര്‍ശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല