സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പോരാട്ടം, ന്യൂയോര്‍ക്ക് നഗരത്തില്‍ ഹിലരിയുടെ നഗ്‌ന പ്രതിമ പ്രത്യക്ഷപ്പെട്ടു. ന്യുയോര്‍ക്ക് നഗരത്തിലെ ഒരു സബ് സ്‌റ്റേഷനില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായ ഹിലരി ക്ലിന്റന്റെ നഗ്‌ന പ്രതിമ ചൊവ്വാഴ്ചയാണ് പ്രത്യക്ഷപ്പെട്ടത്. ഇത് കാണാനെത്തിയവരും എതിര്‍ത്തവരും തമ്മില്‍ നേരിയ സംഘര്‍ഷവുമുണ്ടായി.
ഓഗസ്റ്റില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ നഗ്‌ന പ്രതിമയും നഗരത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഏറെനാള്‍ നഗരത്തിലിരുന്ന പ്രതിമ അടുത്തകാലത്ത ശുചീകരണ തൊഴിലാളികളാണ് എടുത്തുമാറ്റിയത്. അതുവരെ സഞ്ചാരികള്‍ പ്രതിമയ്‌ക്കൊപ്പം നിന്ന് ഫോട്ടോയും സെല്‍ഫിയും എടുത്തിരുന്നു.
എന്നാല്‍ ഹിലരിയുടെ പ്രതിമയോട് വ്യത്യസ്തമായ പ്രതികരണമാണ് ഉണ്ടായത്. പ്രതിമയുടെ ചിത്രമെടുക്കാനുള്ള യുവാക്കളുടെ ശ്രമം ഒരു സ്ത്രീ തടസ്സപ്പെടുത്തി. അവര്‍ പ്രതിമ മറിച്ചിട്ട് അതിന്മേല്‍ കയറിയിരുന്ന് യുവാക്കളുടെ ശ്രമം തടഞ്ഞു.
അതേസമയം, ഹിലരിയുടെ നഗ്‌ന പ്രതിമ സ്ഥാപിച്ചത് ആരാണെന്ന് വ്യക്തമല്ല. ട്രംപിന്റെ പ്രതിമയ്ക്കു പിന്നില്‍ INDECLINE എന്ന സന്നദ്ധ സംഘടയായിരുന്നു. എന്നാല്‍ ഹിലരി പ്രതിമയ്ക്കു പിന്നില്‍ തങ്ങളല്ലെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല