1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 11, 2016

സ്വന്തം ലേഖകന്‍: ഹിമാചല്‍ പ്രദേശില്‍ ദൈവങ്ങള്‍ക്ക് രക്ഷയില്ല, തോക്കിന്റെ ലൈസന്‍സിനായി പൂജാരിമാര്‍ നെട്ടോട്ടത്തില്‍. ഹിമാചല്‍ പ്രദേശിലെ ഗ്രാമീണ മേഖലകളിലെ ഭൂരിപക്ഷം ക്ഷേത്രങ്ങളിലെയും പൂജാരിമാരാണ് തോക്ക് ലൈസന്‍സിന് അപേക്ഷിച്ച് കാത്തിരിക്കുന്നത്.

ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളും ആഭരണങ്ങളും മോഷണം പോകുന്നത് പതിവായതോടെയാണ് പൂജാരിമാര്‍ തോക്ക് ലൈസന്‍സിന് അപേക്ഷിക്കാന്‍ തുടങ്ങിയത്. മോഷണ ശ്രമത്തിനിടെ നിരവധി ക്ഷേത്രങ്ങളിലെ പൂജാരിമാരും സെക്യൂരിറ്റി ജീവനക്കാരും വെടിയേറ്റ് മരിച്ചിരുന്നു.

ഈ പശ്ചാത്തലത്തിലാണ് പുജാരിമാര്‍ തോക്ക് ലൈസന്‍സിന് അപേക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഹിമാചലിലെ 150 ഓളം ക്ഷേത്രങ്ങളാണ് കള്ളന്മാരുടെ ആക്രമണത്തിന് ഇരയായത്. മോഷണം വര്‍ധിച്ച സാഹചര്യത്തില്‍ ക്ഷേത്രങ്ങളില്‍ സി.സി.ടി.വി ക്യാമറ സ്ഥാപിക്കാനും പൂജാരിമാര്‍ തോക്ക് ലൈസന്‍സിന് അപേക്ഷിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.