ലണ്ടന്‍: ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്സംഗം ശിവരാത്രി നൃത്തോല്‍സവത്തോടെ ഫെബ്രുവരി 28 നു വൈകീട്ട് 5 മണി മുതല്‍ പതിവ് വേദിയായ ക്രോയ്ടനിലെ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ഇല്‍ വെച്ച് നടത്തപെടും. യു കെ യിലെ പ്രശസ്ത നര്‍ത്തകരായ വിനോദ് നായര്‍ , വിനീത് പിള്ള, സ്വരൂപ് മേനോന്‍, നികിത കൃഷ്ണന്‍ അയ്യര്‍, കാവ്യാ നായര്‍, സുര്യ നായര്‍, കാവ്യാ ബോസ്, നന്ദിത ഷാജി, തുടങ്ങി പത്തോളം വ്യക്തിഗത ഇനങ്ങള്‍ കൂടാതെ, നൃത്ത സപര്യയുടെ തുടക്കകാരായ കുട്ടികളുടെ നൃത്ത വിരുന്നും ആണ് ലണ്ടന്‍ ഹിന്ദു ഐക്യവേദി ഒരുക്കിയിരിക്കുന്നത്. യു കെ യില്‍ ആദ്യമായി നടക്കുന്ന ശിവരാത്രി നൃത്തോത്സവം മികച്ച പ്രതിഭകളുടെ ഒരു അപൂര്‍വ സംഗമം ആയിരിക്കും
യു കെ യില്‍ മുഖവുരയുടെ ആവശ്യമിലാത്ത നര്‍ത്തകനാണ് വിനോദ് നായര്‍, കലാമണ്ഡലം ക്ഷേമാവതി, കലാമണ്ഡലം രാധിക, കലാപ്രതിഭ ഷൈജു മേനോന്‍ തുടങ്ങി മികച്ച ഗുരുവര്യന്‍മാരുടെ ശിക്ഷണത്തില്‍ ഭരതനാട്യം അഭ്യസിച്ച വിനോദ് ഹൗസസ് ഓഫ് പാര്‍ലിമെന്റ്, നെഹ്‌റു സെന്റര്‍, സൌത്ത് ബാങ്ക്, ഓ2 അരീന, ലണ്ടന്‍ മേയര്‍ ഷോ തുടങ്ങി അതി പ്രശസ്തങ്ങളായ വേദികളില്‍ നൃത്തം അവതരിപിചിടുണ്ട്.
നൃത്ത ചൂഡാമണി പുരസ്‌കാരം നേടിയ ശ്രീമതി രാജേശ്വരി സൈനതിന്റെ (ഹൈദരാബാദ്) ശിഷ്യയായ നികിത കൃഷ്ണന്‍ അയ്യര്‍ ഭാരതത്തിലേ മികച്ച സഭകളില്‍ നൃത്ത ശില്പങ്ങള്‍ അവതരിപിച്ചതിനു പുറമേ, ചെന്നൈയിലെ സംഗീത അകാദമി, നാരദ ഗാന സഭ, ത്യാഗബ്രഹ്മ ഗാന സഭ തുടങ്ങിയ വേദികളിലും നൃത്തം അവതരിപിചിടുണ്ട്. വിനോദ് നായരും, നികിത കൃഷ്ണന്‍ അയ്യരും ച്ചേര്‍ന്നു അവതരിപിചിടുള്ള ‘ഭാജരെ ഗോപാലം’ എന്നാ സംഗീത നൃത്ത ശില്പം ഒട്ടേറെ പ്രേക്ഷകരുടെ പ്രശംസ നേടിയിടുണ്ട്.
കേവലം 3 വയസുള്ളപോള്‍ നൃത്ത പഠനം ആരംഭിച്ച സ്വരൂപ് മേനോന്‍ 2 വര്‍ഷത്തിനുള്ളില്‍ തന്റെ അഞ്ചാം വയസില്‍ തന്നെ വേദികളില്‍ ചിലങ്ക അണിഞ്ഞു തുടങ്ങിയതാണ്. യു കെ യില്‍ പ്രസിദ്ധങ്ങളായ ലണ്ടന്‍ പല്ലാഡിയം, ഓ2 അരീന, ക്വീന്‍ എലിസബത്ത് ഹാള്‍, തുടങ്ങി അനവധി വേദികളില്‍ നൃത്ത പരിപാടികള്‍ അവതരിപിച്ചിട്ടുണ്ട്.
ഈസ്റ്റ് ഹാം സ്വദേശിനി കാവ്യാ നായര്‍ തന്റെ ചെറിയ പ്രായത്തില്‍ തന്നെ ഒട്ടേറെ വേദികളില്‍ നൃത്തശില്പങ്ങള്‍ അവതരിപിച്ചു കഴിഞ്ഞു. ബാലശ്രീ സന്തോഷ് നായര്‍, വി.എസ്.രാമമൂര്‍ത്തി, പ്രിയദര്‍ശിനി ഗോവിന്ദ് തുടങ്ങി പ്രഗല്ഭരായ ഗുരുവര്യന്‍മാരുടെ ശിഷ്യ കൂടിയാണ് കാവ്യാ നായര്‍.
കെന്റിലെ ജില്‍ങ്ഹാമില്‍ താമസിക്കുന്ന രാജേഷ്, സിന്ധു ദമ്പതികളുടെ മകളും കെന്റ് ഹിന്ദു സമാജം നടത്തുന്ന കല സാംസ്‌കാരിക ഭക്തി പരിപാടികളിലെ അവിഭാജ്യ ഘടകവുമായ എല്ലാവരും സ്‌നേഹപൂര്‍വ്വം സൂര്യ എന്ന് വിളിക്കുന്ന നികിത സൌപര്‍ണിക നായര്‍ തന്റെ മുന്നാം വയസില്‍ തുടങ്ങി ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുന്ന നൃത്ത സപര്യ ഭഗവാനുമുന്നില്‍ സമര്‍പിക്കും.
ലണ്ടന്‍ ഹിന്ദു ഐക്യവേദി യുടെ തിരുവാതിര ആഘോഷത്തില്‍ കല്യാണ സൌഗന്ധികം കഥകളിയിലെ ഭീമനായി നിറഞ്ഞു ആടിയ വിനീത് പിള്ള ഇത്തവണ കുച്ചുപുടിയില്‍ തന്റെ നൈപുണ്യം തെളിയിക്കും. ക്രോയ്ടനിലെ പ്രശസ്ത നൃത്ത അദ്ധ്യാപിക മീനാക്ഷി രവി യുടെ ശിക്ഷണത്തില്‍ ഭരതനാട്യം ആഭ്യസിക്കുന്ന കാവ്യാ ബോസ്, നന്ദിത ഷാജി എന്നിവരും അവരുടെ പ്രതിഭാവിലാസം കൊണ്ട് തന്നെ നൃത്തവേദിയെ സംബനമാക്കും. പരിപാടികളുടെ ബാഹുല്യം നിമിത്തം കൃത്യ സമയത്ത് തന്നെ സത്സംഗം ആരംഭിക്കും അതിനാല്‍ പങ്കെടുക്കുവാന്‍ വരുന്നവര്‍ നേരത്തെ തന്നെ എത്തിചേരണമെന്ന് പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക:
വേദിയുടെ വിലാസം: West Thornton Communtiy Cetnre, 735 London Road, Thornton Heath, Croydon CR7 6AU
ഫോണ്‍: 07828137478, 07932635935
ഇമെയില്‍: londonhinduaikyavedi@gmail.com
ഫേസ്ബുക്ക്: facebook.com/londonhinduaikyavedi
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല