എ. പി. രാധാകൃഷ്ണന്‍
ശ്രീരാമ കഥകള്‍ കൊണ്ട് കര്‍ക്കടകമാസത്തെ ഭക്തിസാന്ദ്രമാക്കാന്‍ ഒരു രാമായണ മാസം കൂടി പിറന്നു. ആടിമാസമെന്നും പഞ്ഞമാസമെന്നും രാമായണമാസമെന്നും അറിയപ്പെടുന്ന കര്‍ക്കടകമാസത്തില്‍ ആയുര്‍വേദ ചികിത്സകള്‍ക്കും, ആദ്ധ്യാത്മിക ആചാരങ്ങള്‍ക്കും പ്രാധാന്യം കൊടുത്തുവരുന്നു. മനുഷ്യന്റെ ശാരീരികവും മാനസികവുമായ പുഷ്ടിക്കും ശുദ്ധിക്കും വേണ്ടുന്ന കര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് പുതിയൊരു വര്‍ഷത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പാകുന്നു കര്‍ക്കടകത്തില്‍. ശാരികപ്പൈതലിനെക്കൊണ്ട് എഴുത്തച്ഛന്‍ പാടിച്ച അദ്ധ്യാത്മരാമായണ പാരായണം ഇനിയുള്ള നാളുകളില്‍ മലയാളി ഭവനങ്ങളെ ഭക്തിസാന്ദ്രമാക്കും…
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ രാമായണ മാസാചരണം ക്രോയ്ടനിലെ പതിവ് വേദിയായ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ഇല്‍ വെച്ചും കെന്റ് ഹിന്ദു സമാജത്തിന്റെ ആഘോഷങ്ങള്‍ മേഡ് വെ ഹിന്ദു മന്ദിരത്തില്‍ വെച്ചും ഈ മാസം 25 നു നടത്തപെടും. കൂടാതെ യു കെ യില്‍ എമ്പാടും വിവിധ സംഘടനകളുടെ നേത്രുത്വത്തില്‍ രാമായണ മാസാചരണം സംഘടിപിക്കുന്നുണ്ട്. കവന്റ്ട്രി ശ്രീകൃഷ്ണ ക്ഷേത്രം, ബര്‍മിങ്ങ്ഹം ബാലാജി ക്ഷേത്രം, വെംബ്ലി അയ്യപ ക്ഷേത്രം തുടങ്ങി നിരവധി സ്ഥലങ്ങളില്‍ മലയാളികള്‍ ഒത്തുകൂടി രാമായണ മാസം ആചരിക്കുന്നുണ്ട്. ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ പരിപാടികളില്‍ സുധീഷ് സദാനന്ദന്‍ നയിക്കുന്ന ഭക്തി ഗാനമേള, രാമായണത്തിലെ സുന്ദരകാണ്ഡം പാരായണം, ഭജന തുടങ്ങി ഭക്തി സാന്ദ്രമായ പരിപാടികള്‍ ഉള്‌കൊള്ളിച്ചിട്ടുണ്ട്.
നൂറ്റാണ്ടുകള്‍ക്കുമുമ്പ് വേരറ്റുപോകാമായിരുന്ന ഒരു സംസ്‌കാരത്തേയും ഭാഷയേയും തന്റെ കാവ്യങ്ങളിലുടെ അനശ്വരമാക്കിയ ഒരു മഹാനുഭാവന്റെ പുണ്യസ്മൃതികളുണര്‍ത്തുന്ന പുണ്യകാലം കൂടിയാണ് കര്‍ക്കിടകം. തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ എന്ന ആ യുഗപ്രഭാവനോട് ഓരോ മലയാളിക്കുമുള്ള കടപ്പാട് നന്ദിയോടെ,ആദരവോടെ പ്രകടിപ്പിക്കാനുള്ള അവസരം.കാവ്യലോകത്തും സാംസ്‌കാരികരംഗത്തും സാമൂഹ്യവ്യവസ്ഥിതിയിലും നിലനിന്നിരുന്ന അസാന്മാര്‍ഗ്ഗികതകള്‍ക്കെതിരെ കവിതയിലൂടെ പോരാടി വിജയം നേടിയ പുണ്യപുരാണ വിജയഗാഥയാണ് എഴുത്തച്ഛന്റെ ജീവിതം. മലയാള ഭാഷയുടെ ആചാര്യനായി വിരാചിക്കുന്ന തുഞ്ചത്താചാര്യന്റെ സ്മൃതികള്‍ ഈ ഒരു മാസമത്രയും മലയാളികളുടെ മനസ്സില്‍ രാമായണപാരായണത്തിലൂടെ നിറഞ്ഞുനില്‍ക്കുന്നു.
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ‘നമ്മുടെ പുണ്യാക്ഷരങ്ങള്‍’ എന്നാ പ്രചാരണ പരിപാടിയുടെ ഭാഗമായി തുഞ്ചത്താചാര്യന്റെ അധ്യാത്മ രാമായണം കിളിപാട്ടിന്റെ ഡിജിറ്റല്‍ കോപ്പി ആവശ്യമുള്ളവര്‍ക്ക് ഇമെയില്‍ ആയി അയച്ചു തരുന്നതാണ് ആയതിന് നിങ്ങളുടെ ഇമെയില്‍ നിന്നും താഴെ കൊണ്ടുത്തിരിക്കുന്ന ഇമെയില്‍ വിലാസത്തിലേക്ക് ഇമെയില്‍ അയക്കുക.
ഇമെയില്‍: londonhinduaikyavedi@gmail.com
ഫേസ്ബുക്ക്: facebook.com/londonhinduaikyavedi
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല