എ. പി. രാധാകൃഷ്ണന്‍
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ മെയ് മാസം 31 നു ക്രോയ്‌ടോന്‍ ആര്‍ച് ബിഷപ്പ് ലാന്‍ഫ്രങ്ക് അക്കാദമിയില്‍ നടക്കുന്ന ഒന്നാമത് ഹിന്ദുമത പരിഷത്തില്‍ പങ്കെടുക്കുന്ന വിശിഷ്ട അതിഥിയായ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് ശ്രീമതി കെ. പി. ശശികല ടീച്ചര്‍ ഇന്നലെ വൈകീട്ട് ലണ്ടനില്‍ എത്തിച്ചേര്‍ന്നു. ലണ്ടന്‍ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരും ടീച്ചറെ സ്‌നേഹിക്കുന്ന വ്യക്തികളും ചേര്‍ന്ന് ഇന്നലെ ലണ്ടന്‍ ഹീത്രോ എയര്‍പോര്‍ട്ടില്‍ വെച്ച് ടീച്ചറെ സ്വീകരിച്ചു. എല്ലാവരും ഒന്നിച്ചു നിന്നുകൊണ്ട് പരിഷത്ത് ഒരു വന്‍ വിജയമാകണമെന്ന് സ്വീകരണത്തിനു നന്ദി പറഞ്ഞുകൊണ്ട് ശശികല ടീച്ചര്‍ അഭ്യര്‍ഥിച്ചു.
വിവിധ കലാ സാംസ്‌കാരിക പരിപാടികളോടെ മെയ് മാസം 31 നു ഞായറാഴ്ചയാണ് ഒന്നാമത് ഹിന്ദുമത പരിഷത്ത് നടക്കുന്നത്. വിസ ലഭിക്കാന്‍ കാലതാമസം നേരിടുന്നതിനാല്‍ പരിഷത്തില്‍ പങ്കെടുകേണ്ട സ്വാമി ഉദിത് ചൈതന്യയുടെ സാന്നിധ്യം ഉണ്ടായിരിക്കുന്നതല്ല. അദ്ധേഹത്തിന്റെ അസാന്നിധ്യത്തില്‍ മറ്റൊരു ആചാര്യനെ ഉള്‌പെടുതുവാന്‍ സംഘാടകര്‍ ശ്രമിക്കുന്നുണ്ട്. അതുപോലെ ചടങ്ങില്‍ സംബന്ധികേണ്ട ഡോക്ടര്‍ എന്‍. ഗോപാലകൃഷ്ണന്‍ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളില്‍ മാറ്റം വരുത്തുവാന്‍ സാധികാത്തതിനാല്‍ മറ്റൊരവസരത്തില്‍ മാത്രമേ വരുകയുളൂ. ഇതോടെ ഒന്നാമത് ഹിന്ദുമത പരിഷത്തില്‍ മുഖ്യ പ്രഭാഷണം നടത്തുന്നത് ശശികല ടീച്ചര്‍ തന്നെയായിരിക്കും എന്ന് വ്യക്തമായിരിക്കുകയാണ്.
ഇവരെ കൂടാതെ മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖ നടന്റെയും കേന്ദ്ര മന്ത്രി സഭ അംഗത്തെയും സംഘാടകര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് വ്യക്തത വരുവാന്‍ വ്യയായഴ്ച വരെ കാത്തു നില്‌കേണ്ടത് കൊണ്ട് മാത്രമാണ് പേര് വിവരങ്ങള്‍ പുറത്തുവിടാത്തത്.
ജയപ്രഭ മേനോന്‍ന്റെ മോഹിനിയാട്ടം, വിനോദ് നവധാര എന്ന അതുല്യ പ്രതിഭയുടെ നേത്രുത്വത്തിലുള്ള നിസരി ഒര്‍കസ്റ്റ്ര നയിക്കുന്ന ഭക്തി ഗാനമേള, ഡോക്ടര്‍ ശിവകുമാറിന്റെ അവതാരങ്ങളെ കുറിച്ചുള്ള പ്രത്യേക പരിപാടി, ഡോക്ടര്‍ മിനി യുടെ നേതൃത്വത്തില്‍ ലണ്ടന്‍ ഹിന്ദു ഐക്യവേദി വനിതാ വിഭാഗം അവതരിപ്പിക്കുന്ന ‘നവവിധ ഭക്തി’, പതിവുപോലെ ഭജന, ദീപാരാധ എന്നീ വിവിധങ്ങളായ പരിപാടികള്‍ ആണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. സ്വാമി ഉദിത് ചൈതന്യയുടെ അഭാവത്തില്‍ ഉച്ചക്ക് 12 മണിക്ക് മാത്രമേ പരിഷത്ത് ആരംഭികുകയുളൂ. പരിപാടികളുടെ വിശദമായ സമയക്രമം എത്രയും നേരത്തെ പ്രസിധികരികാന്‍ കഴിയുമെന്നു സംഘാടകര്‍ പ്രതീക്ഷിക്കുന്നു. ഉച്ച ഭക്ഷണം മുതല്‍ തന്നെ അടുകള സജീവം ആകും. പരിഷത്തില്‍ പങ്കെടുക്കുവാന്‍ വരുന്ന എല്ലാവര്‍ക്കും മുഴുവന്‍ സമയവും ഭക്ഷണം സൗജന്യമായിരിക്കും. എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ചു നിന്ന് ഒന്നാമത് ഹിന്ദുമത പരിഷത്ത് ഗംഭീര വിജയമാക്കണമെന്ന് പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നു.
ഹിന്ദുമത പരിഷത്ത് നടക്കുന്ന സ്ഥലത്തിന്റെ വിലാസം:
The Arch Bishop Lanfranc Academy
Mitcham Road CR9 3AS
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍: 07828137478, 07932635935
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല