1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2015


എ. പി. രാധാകൃഷ്ണന്‍

യു കെ യില്‍ ആദ്യമായി ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഒന്നാമതു ഹിന്ദുമത പരിഷത്തിലെ സാംസ്‌കാരിക പരിപാടികള്‍ക്ക് ലോക പ്രശസ്ത മോഹിനിയാട്ടം കലാകാരി ജയപ്രഭ മേനോന്‍ന്റെ സാന്നിധ്യം. ഈ വരുന്ന ഞായറാഴ്ച (മെയ് 31 നു) ലണ്ടന്‍ ക്രോയ്ടനിലെ ആര്‍ച് ബിഷപ്പ് ലാന്‍ഫ്രങ്ക് അകാദമിയില്‍ വെച്ചാണ് പരിഷത്ത് നടക്കുന്നത്. ഭാരതത്തിലെ നൃത്ത രംഗത്ത് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത അതുല്യ പ്രതിഭയാണ് ജയപ്രഭ മേനോന്‍. മോഹിനിയാട്ടം എന്ന കേരളത്തിന്റെ സ്വന്തം കലാരൂപത്തെ അതിന്റെ തനിമ ഒട്ടും ചോരാതെ വ്യത്യസ്തങ്ങളായ നൃത്ത ശില്പങ്ങളായി അവതരിപ്പിച്ചു ആസ്വാധകരെ വിസ്മയിപ്പിക്കുന്ന കലാകാരിയാണ് ജയപ്രഭ മേനോന്‍. മോഹിനിയാട്ടം എന്ന കലയെ ഒരു തപസായി ഉപാസനയോടെ സമീപിക്കുന്ന ജയപ്രഭ മേനോന്‍ ‘മോഹ മുദ്ഗരം’ അഥവാ ‘ഭജ ഗോവിന്ദം’ എന്ന ആദി ശങ്കരാചാര്യരുടെ കൃതി അരങ്ങില്‍ അവതരിപ്പിക്കും.

പ്രസ്ഥാനത്രയത്തിനു ഭാഷ്യം രചിച്ച ശേഷം സാധാരണ ജനങ്ങളുടെ ഇടയില്‍ അദ്വൈതം പ്രചരിപ്പിക്കാന്‍ ശങ്കരാചാര്യ സ്വാമികള്‍ രചിച്ചതെന്നു പൊതുവെ പറയപെടുന്ന അതി ഗഹനവും എന്നാല്‍ അത്ര തന്നെ സരളവും ആണ് ഭജ ഗോവിന്ദം എന്ന കൃതി. അദ്വൈത വേദാന്തം സംശയലേശമന്യേ എല്ലാവരില്ലും പ്രചരിപ്പിക്കാന്‍ ഭാരതത്തില്‍ അങ്ങോളം ഇങ്ങോളം സഞ്ചരിച്ച സ്വാമികള്‍ ഈ കൃതിയാണ് ആലപിച്ചിരുന്നത് എന്നാണ് പണ്ഡിതമതം. മൂഡമായ മനസുകളെ ഗോവിന്ദനെ ഭജിക്കൂ എന്ന ആഹ്വാനത്തോടെ നാമസങ്കീര്‍ത്തനതിന്റെ പ്രാധാന്യം ലോകത്തെ പഠിപ്പിക്കുകയായിരുന്നു തന്റെ കൃതി യിലൂടെ ശങ്കരാചാര്യ സ്വാമികള്‍ ചെയ്തത്. കാവാലം നാരായണ പണികര്‍ എന്ന അതുല്യ പ്രതിഭയുടെ സംഗീത സംവിധാനത്തില്‍ ജയപ്രഭ മേനോന്‍ ചിട്ടപെടുത്തിയ ഈ നൃത്ത ശില്പം കേരളീയ ക്ഷേത്രങ്ങളില്‍ ആലപിക്കുന്ന സോപാന സംഗീത ശൈലിയില്‍ ആണ് അരങ്ങത്ത് അവതരിപ്പിക്കുന്നത്. പരിഷത്തിനായി ഒത്തുകൂടുന്ന എല്ലാ വിഭാഗം ജനങ്ങള്‍ക്കും നയനാനന്ദകരമായ ഒരു കാഴ്ചയാകും ‘ഭജ ഗോവിന്ദം’ എന്ന കാര്യത്തില്‍ ഒട്ടും സംശയം ഇല്ല.

ഹിന്ദുമത പരിഷത്ത് നടക്കുന്ന സ്ഥലത്തിന്റെ വിലാസം:
The Arch Bishop Lanfranc Academy
Mitcham Road CR9 3AS

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍: 07828137478, 07932635935

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.