ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുക്യത്തില്‍ ഒട്ടുമിക്ക ഹിന്ദു സമാജങ്ങളുടെയും സാമൂദായിക സംഘടനകളുടെയും പിന്തുണയോടെ നടക്കുന്ന ഒന്നാമത് ഹിന്ദുമത പരിഷത്തിന്റെ കാത്തിരിപ്പിന്നു ഇനി എതാനും മണികൂറുകള്‍ മാത്രം. ഇന്ന് ഉച്ചക്ക് 12 മണിയോടെ ശില്പി രാജന്‍ പന്തലൂര്‍ പ്രത്യേകം തയാറാക്കിയ കൊടിമരത്തില്‍ പൂജക്ക് ശേഷം കൊടി ഉയരും. അതിനുശേഷം എല്ലാ ചാരുതയോടും കൂടി പരിഷത്ത് നടക്കും. എല്ലാ സുമനസുകളെയും പരിഷതിലേക്ക് ലണ്ടന്‍ ഹിന്ദു ഐക്യവേദി സഹര്‍ഷം സ്വാഗതം ചെയുന്നു. ഒട്ടനവധി പരിപാടികള്‍ കോര്‍ത്തിണക്കി നടത്തുന്ന പരിഷത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് ശ്രീമതി ശശികല ടീച്ചറുടെ പ്രഭാഷണം തന്നെയായിരിക്കും പ്രധാന ആകര്‍ഷണം.
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ക്ഷണം സ്വികരിച്ചു പരിഷത്തില്‍ പങ്കെടുകുവാന്‍ സമ്മതിച്ച, കുടുംബ സദസുകളുടെ പ്രിയനായകന്‍ ശ്രീ ജയറാമും പത്‌നി പാര്‍വതിയും ഇന്നലെ ലണ്ടനില്‍ എത്തിച്ചേര്‍ന്നു. ലണ്ടന്‍ ഹിന്ദു ഐക്യവേദി ഭാരവാഹികള്‍ ഇരുവരെയും എയര്‍പോര്‍ട്ടില്‍ വെച്ച് സ്വികരിച്ചു.
യൂറോപ്പില്‍ തന്നെ ആദ്യമായി നടക്കുന്ന ഹിന്ദുമത പരിഷത്ത് യു കെ യുടെ ചരിത്രത്തില്‍ ഇടം പിടിക്കും എന്ന കാര്യത്തില്‍ സംശയം ഇല്ല. ദശബ്ദങ്ങളുടെ കുടിയേറ്റ ചരിത്രമുള്ള മലയാളി ഹൈന്ദവ കുടുംബങ്ങള്‍ വരെയേറെ ആകാംഷയോടെയാണ് ഇന്നത്തെ ദിവസത്തെ ഉറ്റുനോക്കുന്നത്. എല്ലാ സുമനസുകളും പരിഷത്തില്‍ പങ്കെടുത്തു ഈ ദിവസം അവിസ്മരണീയ മാകണമെന്ന് ലണ്ടന്‍ ഹിന്ദു ഐക്യവേദി ചെയര്‍മാന്‍ ശ്രീ തെക്കുമുറി ഹരിദാസ് പ്രത്യേകം അഭ്യര്‍ഥിച്ചു.
ഹിന്ദുമത പരിഷത്ത് നടക്കുന്ന സ്ഥലത്തിന്റെ വിലാസം:
The Arch Bishop Lanfranc Academy
Mitcham Road – CR9 3AS
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍: 07828137478, 07932635935
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല