പുതുമ നിറഞ്ഞ പരിപാടികളുമായി മാഞ്ചെസറ്റര്‍ ഹിന്ദു സമാജത്തിന്റെ വിഷു ആഘോഷം ശനിയാഴ്ച വിതിങ്ടണില്‍ നടന്നു. രാവിലെ 10 ന് വിഷുക്കണി ദര്‍ശനം, കുട്ടികള്‍ക്ക് വിഷുക്കൈനീട്ടം, ഭജന, തുടര്‍ന്നു സ്വാദിഷ്ടമായ സദ്യയും ഉണ്ടായിരുന്നു. ഉച്ചതിരിഞ്ഞ് ആരംഭിച്ച കലാപരിപാടികളുടെ ഉത്ഘാടനം മുതിര്‍ന്ന കോണ്ഗ്രസ് നേതാവ് ( KPCC അംഗം,ആലപ്പുഴ DCC സെക്രട്ടറി) എംകെ ജിനദേവ് നിര്‍വഹിച്ചു.
കുട്ടികളുടെ കലാപരിപാടികളില്‍ മലയാള ഭാഷക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും മാതൃഭാഷയിലൂടെ മാത്രമേ നമുക്ക് നമ്മുടെ തനതു സംസ്‌കാരവും പാരമ്പര്യവും നിലനിര്‍ത്തുവാന്‍ സാധിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ രുചിക്കൂട്ടുകളാല്‍ തയ്യാറാക്കിയ 10 തരം പായസങ്ങളുടെ പ്രദര്‍ശനം ഏറെ ശ്രദ്ധേയമായി.
പരിപാടികള്‍ വന്‍ വിജയമാക്കിയ എല്ലാ കുടുംബാങ്ങങ്ങള്‍ക്കും പ്രസിഡണ്ട് ഗോപകുമാറും സെക്രട്ടറി സുമിത്തും നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല