1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 2, 2016

സ്വന്തം ലേഖകന്‍: മതനിന്ദ നടത്തിയെന്ന് ആരോപിച്ച് ബംഗ്ലാദേശില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കു നേരെ വ്യാപക ആക്രമം. സാമൂഹിക മാധ്യമങ്ങളില്‍ മതനിന്ദ നടത്തിയെന്ന് വാര്‍ത്ത പ്രചരിച്ചതിനെ തുടന്നാണ് ക്ഷേത്രങ്ങള്‍ക്കുനേരെ വ്യാപകമായ ആക്രമണം അഴിച്ചുവിട്ടത്. പന്ത്രണ്ടോളം ക്ഷേത്രങ്ങള്‍ ആക്രമികള്‍ നശിപ്പിച്ചതായും നിരവധി സന്യാസിമാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ബ്രഹ്മബരിയ ജില്ലയിലെ നാസിര്‍നഗറിലാണ് സംഘര്‍ഷം രൂക്ഷമായിരിക്കുന്നത്. ഫേസ്ബുക്കില്‍ മതനിന്ദ നടത്തിയെന്ന പരാതിയില്‍ വെള്ളിയാഴ്ച പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ അഹ്ലെ സുന്നത്ത് വല്‍ ജമാഅത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധങ്ങളും പ്രകടനങ്ങളും തുടങ്ങി. പ്രകടനത്തില്‍ പങ്കെടുത്തവരാണ് വ്യാപകമായ ആക്രമണം അഴിച്ചുവിട്ടത്. ആക്രമികള്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ വീടുകളും കൊള്ളയടിച്ചു.

സംഭവത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന ആറുപേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണം ചെറുക്കാന്‍ സംഘര്‍ഷപ്രദേശങ്ങളില്‍ അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്. ആക്രമണം നടത്തിയവര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷ നടപ്പാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ആക്രമണം നടത്തിയത് ബംഗ്‌ളാദേശ് ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥി വിഭാഗമായ ഛാത്ര ശിബിര്‍ ആണെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.