സ്വന്തം ലേഖകന്‍: ഹിറ്റ്‌ലറുടെ 1945 ല്‍ മുങ്ങിയ സ്വര്‍ണക്കപ്പല്‍ കണ്ടെത്തിയതായി അവകാശവാദം, കടലില്‍ മറഞ്ഞു കിടക്കുന്നത് 100 മില്യണ്‍ പൗണ്ടിന്റെ നിധി. 1945 ല്‍ മുങ്ങിയ 100 മില്യണ്‍ പൗണ്ട് വരുന്ന നിധി അടങ്ങിയ നാസികളുടെ വില്‍ഹെം ഗുസ്‌ലോഫ് കപ്പല്‍ കണ്ടെത്തിയതായി അവകാശവാദം ഉന്നയിക്കുന്നത് പര്യവേഷകനായ ഡൈവര്‍ ഫില്‍ സേയറാണ്. ബാള്‍ട്ടിക് കടലില്‍ ഈ തകര്‍ന്ന കപ്പല്‍ കണ്ടതായാണ് സേയര്‍ അവകാശപ്പെടുന്നത്.
രണ്ടാം ലോകമഹായുദ്ധകാലത്ത് 9500 പേരുമായി മുങ്ങിയ കപ്പല്‍ ബാള്‍ട്ടിക് സമുദ്രത്തില്‍ 450 അടി താഴ്ചയില്‍ കണ്ടെത്തിയെന്നാണ് സേയര്‍ പറയുന്നത്. കപ്പലില്‍ നിന്നും രക്ഷപ്പെട്ട റൂഡി ലാംമേ എന്ന റേഡിയോ ഓപ്പറേറ്ററാണ് ഈ കപ്പലിനെ കുറിച്ച് സേയറിന് സൂചന കൊടുത്തത്. 1972 ല്‍ കപ്പല്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട സ്വര്‍ണ്ണം സൂക്ഷിപ്പുകാരനായിരുന്ന മറ്റൊരാള്‍ വാര്‍ത്ത സ്ഥിരീകരിച്ചതോടെ സേയര്‍ തിരച്ചില്‍ തുടങ്ങുകയായിരുന്നു.
1988 ലാണ് സേയേഴ്‌സ് കപ്പല്‍ ആദ്യമായി കണ്ടെത്തിയത്. ജര്‍മ്മന്‍ അഭയാര്‍ത്ഥികളും പരിക്കേറ്റ സൈനികരും സ്ത്രീകളും കുട്ടികളുമടക്കം 9500 പേരുമായി പോയ കപ്പല്‍ 1945 ല്‍ സോസിയറ്റ് അന്തര്‍വാഹിനിയുടെ ആക്രമണത്തിലാണ് മുങ്ങിയത്. 996 പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. കൊല്ലപ്പെട്ടതില്‍ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമായിരുന്നു. ഒപ്പം നാസികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൊള്ളയടിച്ച വിലപിടുപ്പുള്ള മുതലുകളും കപ്പലിനോടൊപ്പം കടലില്‍ അപ്രത്യക്ഷമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല