സ്വന്തം ലേഖകന്‍: യൂറോപ്പില്‍ തരംഗമാകാന്‍ ഹിറ്റ്‌ലറുടെ ആത്മകഥ വീണ്ടും വരുന്നു. ലോകത്തില്‍ ഏറ്റവും കുപ്രസിദ്ധമായ പുസ്തകം എന്ന ഖ്യാതിയുള്ള അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ ആത്മകഥ മെയിന്‍ കാഫ് വിപണിയില്‍ വീണ്ടും പ്രചാരം നേടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇറ്റലിയിലെ പ്രമുഖ പത്രമായ ജിയോണല്‍ ശനിയാഴ്ച്ച മെയിന്‍ കാഫിന്റെ കോപ്പികള്‍ വിതരണം ചെയ്തിരുന്നു.
പത്രത്തിന്റെ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഇറ്റലിയിലെ ജൂതസമൂഹത്തില്‍ നിന്ന് ഉണ്ടായതെങ്കിലും മെയിന്‍ കാഫിന് ലഭിച്ച സ്വീകരണം ആവേശജനകമായിരുന്നു എന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. തീവ്ര വലതുപക്ഷ നിലപാടുകളുള്ള പ്രസാധകരായ ഷെം ആണ് പുസ്തകം വിപണിയില്‍ എത്തിച്ചത്.
മെയിന്‍ കാഫാണ് വിപണിയില്‍ എത്തിയതെന്ന് അറിഞ്ഞതോടെ ഓണ്‍ലൈനായി പുസ്തകം വാങ്ങുന്നവരുടെ തിരക്കായിരുന്നു. അതോടെ പ്രമുഖ വിതരണ കമ്പനികളെല്ലാം പുസ്തകത്തിന്റെ കോപ്പികള്‍ വില്‍പനക്കായി എത്തിക്കുകയും ചെയ്തു.
അതേ സമയം ഏതെങ്കിലും പുസ്തകം ഭാഷ്യങ്ങളോ വിശദീകരണങ്ങളോ ഇല്ലാതെ പ്രസിദ്ധീകരിക്കുന്നത് ഇറ്റാലിയിലെ നിയമപ്രകാരം കടുത്ത കുറ്റമാണ്. ആത്മകഥയില്‍ മറ്റ് വ്യാഖ്യാനങ്ങളില്ലാതെ ഹിറ്റ്‌ലറിന്റെ ചിന്തകള്‍ മാത്രം ഉള്‍കൊള്ളിച്ച് പുറത്തിറക്കിയത് വിവാദമായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല