സ്വന്തം ലേഖകന്‍: എച്ച്‌ഐവി ബാധിതനെന്ന് ആരോപണം, പശ്ചിമ ബംഗാളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ സ്‌കൂള്‍ അധികൃതര്‍ പുറത്താക്കി. മാതാവില്‍ നിന്നും എച്ച്‌ഐവി ബാധിച്ച ഒന്നാം ക്ലാസ്സുക്കാരനെയാണ് സ്‌കൂളില്‍ നിന്നും പുറത്താക്കിയത്. പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗനാസ് ജില്ലയിലെ സ്‌ക്കൂളിലാണ് സംഭവം .
ജൂണ്‍ മുതല്‍ ക്ലാസ്സില്‍ ഹാജരാവാന്‍ സ്‌കൂള്‍ അധികൃതര്‍ സമ്മതിച്ചിരുന്നു. എന്നാല്‍ സഹപാഠികളും മറ്റുരക്ഷിതാക്കളും ചേര്‍ന്ന് ക്ലാസ്സില്‍ നിന്ന് ഒഴിവാക്കണമെന്ന വാദം ശക്തമാക്കുകയായിരുന്നു. തുടര്‍ന്നാണ് സ്‌കൂള്‍ അധികൃതര്‍ കുട്ടിയെ പുറത്താക്കിയത്.
കുട്ടിയുടെ മാതാവും എച്ച് ഐവി ബാധിതതയാണ്. എയ്ഡ്‌സിനെതിരായ ബോധവത്കരണ പരിപാടിയില്‍ പങ്കെടുക്കുകയാണ് ഈ യുവതി. എയ്ഡ്‌സിനെതിരെ സര്‍ക്കാരിന്റെ ബോധവത്കരണ പരിപാടികള്‍ നടക്കുന്നതിനിടെയാണ് കുട്ടിയെ സ്‌കൂളില്‍ നിന്നും പുറത്താക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല