ജിജോ അരയത്ത്: എച്ച് എം എയുടെ ക്രിസ്തുമസ് കരോള്‍ ഡിസംബര്‍ 20, 22 തീയതികളില്‍, ആഘോഷങ്ങള്‍ ജനുവരി 7 ശനിയാഴ്ച. യുകെയിലെ തന്നെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളിലൊന്നായ ഹേവാര്‍ഡ്‌സ് ഹീത്ത് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 20 മുതല്‍ ആരംഭിക്കും. ഡിസംബര്‍ 20 ഉച്ച കഴിഞ്ഞു 2 മണി മുതല്‍ ഹേവാര്‍ഡ്‌സ് ഹീത്ത് മലയാളി അസോസിയേഷന്‍ ക്രിസ്തുമസ് കരോള്‍ ആരംഭിക്കുകയാണ്. ഇരുപതാം തീയതി ഉച്ച കഴിഞ്ഞു 2 മണി മുതല്‍ ബിജു പോത്താനിക്കാടിന്റെ വസതിയില്‍ നിന്നും ക്രിസ്തുമസ് കരോള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് 20 , 22 തീയതികളിലായി അസോസിയേഷന്റെ 70 ഓളം ഭവനങ്ങളിലായി കരോള്‍ എത്തിച്ചേരുന്നതുമായിരിക്കും. ക്രിസ്തുമസ് കരോള്‍ എത്തിച്ചേരുന്ന ഭവനങ്ങളില്‍ ഏറ്റവും മനോഹരമായി ഒരുക്കിയിരിക്കുന്ന ക്രിസ്തുമസ് ട്രീക്ക് സമ്മാനമുണ്ടായിരിക്കും. കൂടാതെ ഭവനങ്ങളില്‍ ഒരുക്കുന്ന പുല്‍ക്കൂട്, മറ്റ് ക്രിസ്തുമസ് അലങ്കാരങ്ങള്‍ എന്നിവയും ഒന്നാം സമ്മാനത്തിനര്‍ഹമായ വ്യക്തിയെ കണ്ടെത്തുന്നതിന് മാനദണ്ഡമാക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അസോസിയേഷന്‍ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്. ഹേവാര്‍ഡ്‌സ് ഹീത്ത് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ജനുവരി 7, ശനിയാഴ്ച വൈകുന്നേരം 4.45 മുതല്‍ ഹേവാര്‍ഡ്‌സ് ഹീത്ത് മെഥോഡിസ്റ്റ് പള്ളിയില്‍ വച്ച് ആരംഭിക്കുന്നതാണ്. വൈകുന്നേരം 5 മണിക്ക് ക്രിസ്തുമസ് പാപ്പാക്ക് മാലാഖമാരുടെ അകമ്പടിയോടു കൂടി സ്വീകരണമൊരുക്കും. തുടര്‍ന്ന് അസോസിയേഷന്‍ പ്രസിഡന്റ് ബിജു പോത്താനിക്കാടിന്റെ അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനം യുകെയിലെ മലയാളി അസോസിയേഷനുകളുടെ സംയുക്ത കൂട്ടായ്മയായ യുക്മയുടെ പ്രസിഡന്റ് അഡ്വക്കേറ്റ്. ഫ്രാന്‍സിസ് കവളക്കാട്ട് ഉത്ഘാടനം ചെയ്യും. അസോസിയേഷന്‍ സെക്രട്ടറി ജോസഫ് തോമസ് പൊതുസമ്മേളനത്തിന് സ്വാഗതമേകും.യുക്മ സൗത്ത് ഈസ്റ്റ് റീജിയന്‍ പ്രസിഡന്റ് മനോജ് പിള്ള ചടങ്ങില്‍ മുഖ്യാതിഥിയാകും. അസോസിയേഷന്‍ രക്ഷാധികാരികളായ ജോഷി കുര്യാക്കോസ്, കോര വര്‍ഗീസ് മട്ടമന, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സെബാസ്റ്റ്യന്‍ ജോണ്‍, വൈസ് പ്രസിഡന്റ് ജിത്തു മാത്യു, ജോയിന്റ് സെക്രട്ടറി ജിജോ അരയത്ത്, ട്രഷറര്‍ ബേസില്‍ ബേബി, എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ സദാനന്ദന്‍ ദിവാകരന്‍, ഷാബു കുര്യന്‍, രാജു ലൂക്കോസ്, ബിജു സെബാസ്റ്റ്യന്‍, സിബി തോമസ്, ജിമ്മി അഗസ്റ്റിന്‍, ജിമ്മി പോള്‍, സന്തോഷ് ജോസ് തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരാകും. തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും നൃത്തനൃത്യങ്ങള്‍, യൂത്ത് വിംഗിന്റെ കോമഡി സ്‌കിറ്റുകള്‍ എന്നിവയും മറ്റിതര പരിപാടികളും അരങ്ങേറും. കൂടാതെ ഹേവാര്‍ഡ്‌സ് ഹീത്തിലെ അനുഗ്രഹീത കലാകാരന്മാരെയും കലാകാരികളെയും ഒരുമിപ്പിച്ചു കൊണ്ട് യുകെയിലെ പ്രശസ്ത ഓര്‍ക്കസ്ട്ര ഗ്രൂപ്പായ മെലഡി ബീറ്റ്‌സ് ആന്റോ ജോസിന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന ഗാനമേളയാണ് ഈ വര്‍ഷത്തെ ആഘോഷപരിപാടികളുടെ മറ്റൊരു സവിശേഷത.
കൂടാതെ ഫുഡ് കമ്മിറ്റിയുടെ ചെയര്‍മാന്‍ ബാബു മാത്യുവിന്റെ നേതൃത്വത്തില്‍ നാടന്‍ വിഭവങ്ങളുമായി ഒരുങ്ങുന്ന നാടന്‍ തട്ടുകടയും ആഘോഷപരിപാടികള്‍ മികവുറ്റതാക്കും. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ സെബാസ്റ്റ്യന്‍ ജോണ്‍ കൃതജ്ഞത രേഖപ്പടുത്തും. വൈകീട്ട് 10 മണിയോടെ ആഘോഷപരിപാടികള്‍ അവസാനിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല