ബുര്‍ഖ നിരോധിച്ച ആദ്യ യൂറോപ്യന്‍ രാജ്യം ഫ്രാന്‍സ് ആണ്. കഴിഞ്ഞ ഏപ്രിലിലാണ് നിക്കോളാസ് സര്‍ക്കോസി സര്‍ക്കാര്‍ ഈ നിയമം നടപ്പാക്കിയത്. ഇപ്പോള്‍ ബുര്‍ഖയടക്കമുള്ള എല്ലാ മുഖാവരണങ്ങളും ധരിക്കുന്നതു നിരോധിച്ചുകൊണ്ടുള്ള നിര്‍ദേശം നെതര്‍ലന്‍ഡ് സര്‍ക്കാറും അംഗീകരിച്ചിരിക്കുകയാണ്.
മുഖാവരണം ധരിച്ചു പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നവര്‍ക്ക് ഇനിമുതല്‍ 499 യൂറോ പിഴ ഈടാക്കും. തുറന്ന സമൂഹമാണ് നമ്മുടേതെന്നും ജനങ്ങള്‍ക്കിടയില്‍ വേര്‍തിരിവു പാടില്ലെന്നും മന്ത്രിസഭാ യോഗതീരുമാനം അറിയിച്ച് ആഭ്യന്തരമന്ത്രി ലെയ്സ്ബെത്ത് സ്പിസ് പറഞ്ഞു.
കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ ഈ നിര്‍ദേശം സ്റ്റേറ്റ് കൌണ്‍സിലിന്റെ പരിഗണനയ്ക്കു വിട്ടെങ്കിലും വിപരീത അഭിപ്രായമാണ് ഉയര്‍ന്നത്. രാജ്യത്തു നിലവിലുള്ള മതസ്വാതന്ത്ര്യത്തിന് വിരുദ്ധമാണു നിര്‍ദേശമെന്ന് സ്റ്റേറ്റ് കൌണ്‍സില്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ ഉപദേശകസമിതിയും ബുര്‍ഖ നിരോധ}ത്തോടു വിയോജിപ്പു രേഖപ്പെടുത്തി.
എന്നാല്‍, ഇതെല്ലാം അവഗണിച്ചാണ് ബുര്‍ഖ നിരോധനം നടപ്പാക്കാന്‍ സഖ്യകക്ഷി സര്‍ക്കാര്‍ തീരുമാനിച്ചത്. പൊതുജന താത്പര്യം മുന്‍നിര്‍ത്തി മതസ്വാതന്ത്ര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മനുഷ്യാവകാശത്തിനായുള്ള യൂറോപ്യന്‍ കണ്‍വന്‍ഷന്‍ അനുവദിക്കുന്നുണ്ടെന്നു മന്ത്രിസഭായോഗം ചൂണ്ടിക്കാട്ടി. അതേസമയം പോര്‍ച്ചുഗല്‍, ഡെന്മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളും ബുര്‍ഖ നിരോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല