മാഞ്ചസ്റ്റര്‍: തണുപ്പിന്റെ അവസാന നാളുകളില്‍ പൂര്‍ണചന്ദ്ര ദിനത്തില്‍ ഇന്ത്യയില്‍ ഹോളി ആഘോശിച്ചപ്പോള്‍ മാഞ്ചസ്റ്ററിലെ പ്രവാസി ഇന്ത്യന്‍ സമൂഹവും ഹോളി ആഘോഷങ്ങളില്‍ പങ്കാളിയായി.ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മാഞ്ചസ്റ്റര്‍പ്ലാറ്റ്ഫീല്‍ഡ് പാര്‍ക്കില്‍ നടന്ന ഹോളി ആഘോഷത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കാളിയായി.
ഒര്‍മയിലെ ബാല്യവും കൗമാരവും തട്ടിയുണര്‍ത്തി മാഞ്ചസ്റ്ററിലെ പ്രവാസി ഇന്ത്യന്‍ സമൂഹം വര്‍ണങ്ങള്‍ വാരി വിതറി ഹോളി ആഘോഷത്തില്‍ പങ്കാളിയായപ്പോള്‍ അത് ഇംഗ്ലീഷ് കമ്മ്യൂണിറ്റിയില്‍പെട്ടവര്‍ക്ക് ആച്രര്യവും ആവേശവുമായി. ബാങ്കട സംഗീതത്തിന് ചുവടുകള്‍വച്ച് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഹോളി ആഘോഷത്തില്‍ പങ്കാളികളായി.കെ ഡി ഷാജുമോന്റെ നേതൃത്വത്തില്‍ മാഞ്ചസ്റ്റര്‍ മലയാളികളും ഹോളി ആഘോഷങ്ങളില്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല