സ്വന്തം ലേഖകൻ: യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് പൊതുമേഖലയ്ക്ക് 4 ദിവസം അവധി. ഡിസംബർ 2, 3 തീയതികളിലാണ് സർക്കാർ ഉദ്യോഗസ്ഥർക്ക് ദേശീയദിന അവധി. എന്നാൽ, ശനി, ഞായർ വാരാന്ത്യ അവധി കൂടി ചേരുമ്പോൾ തുടർച്ചയായ 4 ദിവസം അവധി ലഭിക്കും.
പൊതുമേഖലയ്ക്ക് ലഭിക്കുന്ന അവധി സ്വകാര്യ മേഖലയ്ക്കും ബാധകമാണ്. ഡിസംബർ 2നാണ് ഈദ് അൽ ഇത്തിഹാദ് എന്ന പേരിൽ നടക്കുന്ന 53–ാമത് ദേശീയദിനാഘോഷം.
യുഎഇ ദേശീയദിനം പ്രമാണിച്ച് രാജ്യത്തെ സ്വകാര്യമേഖലയ്ക്ക് 2 ദിവസം അവധി ലഭിക്കും. ഡിസംബർ 2,3 തിയതികളിലാണ് അവധിയെന്ന് മനുഷ്യവിഭവ–സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. എന്നാൽ വാരാന്ത്യ അവധിദിനങ്ങളായ ശനി, ഞായർ ഇതോടൊപ്പം ചേരുമ്പോൾ ഫലത്തിൽ 4 ദിവസമായി മാറും. 2024ലെ മന്ത്രിസഭാ തീരുമാനപ്രകാരമാണ് മന്ത്രാലയം പ്രഖ്യാപനം നടത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല