സ്വന്തം ലേഖകന്‍: ആര്‍ത്തവത്തിന്റെ ആദ്യ ദിവസം സ്ത്രീകള്‍ക്ക് അവധി, മാതൃകയായി മാധ്യമ സ്ഥാപനം. ആര്‍ത്തവത്തിന്റെ ആദ്യ ദിവസം വനിതാ ജീവനക്കാര്‍ക്ക് അവധി നല്‍കി വിപ്‌ളവം സൃഷ്ടിച്ചത് മുംബൈയിലെ കള്‍ച്ചറല്‍ മെഷീന്‍ എന്ന മാധ്യമ സ്ഥാപനമാണ്. 75 വനിതാ ജീവനക്കാരാണ് കള്‍ച്ചറല്‍ മെഷീനില്‍ ജോലി ചെയ്യുന്നത്. തങ്ങളുടെ വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ച് സ്ത്രീ ജീവനക്കാരോടുള്ള കരുതല്‍ പ്രകടിപ്പിച്ചതില്‍ വിവധ കോണുകളില്‍ നിന്ന് സ്ഥാപനത്തിന് അഭിനന്ദന പ്രവാഹമാണ്.
സ്ഥാപനത്തിലെ ജീവനക്കാരും എച്ച് ആര്‍ വിഭാഗത്തിന്റെ ഈ അവധി തീരുമാനത്തില്‍ സന്തുഷ്ടരാണ്. ആര്‍ത്തവദിനങ്ങളില്‍ ജോലിക്കെത്തുന്ന ജീവനക്കാര്‍ക്ക് മറ്റ് ദിനങ്ങളോട് അപേക്ഷിച്ച് കാര്യശേഷി കുറവാണെന്നാണ് കമ്പനിയുടെ കണ്ടെത്തല്‍. പലരും വാരാന്ത്യ അവധികള്‍ ഈ അവസരത്തില്‍ എടുക്കാന്‍ മടിക്കുന്നു. ഈ സാഹചര്യത്തിലാണ് കമ്പനിയുടെ മാനവവിഭവശേഷി വിഭാഗം ഇത്തരത്തില്‍ തീരുമാനമെടുത്തത്.
ജപ്പാന്‍, തായ്വാന്‍, ചൈന, ഇന്തോനേഷ്യ തുടങ്ങി വിവിധ രാജ്യങ്ങള്‍ നിലവില്‍ ആര്‍ത്തവ അവധി നിയമം നിലവിലുണ്ട്. കമ്പനിയുടെ പുതിയ തീരുമാനത്തെ കുറിച്ചും ജീവനക്കാര്‍ അഭിപ്രായം പങ്കിടുന്ന വീഡിയോയും കമ്പനി പുറത്തു വിട്ടിട്ടുണ്ട്. ഇതൊരു മാതൃകയായി എടുത്ത് ഇന്ത്യ മുഴുവനും ഒരു ആര്‍ത്തവ അവധി ദിനം ഏര്‍പ്പടുത്തണമെന്ന് കമ്പനി ആവശ്യപെടുന്നു. ആര്‍ത്തവ ദിനത്തിലുണ്ടാകുന്ന മാനസ്സിക സമ്മര്‍ദ്ദങ്ങളും ജോലി സ്ഥലത്തെ പ്രശ്‌നങ്ങളും സ്ത്രീകള്‍ക്ക് നരക തുല്യമാകുന്ന സാഹചര്യം ഒഴിവാക്കാനാണ് അവധിയെന്ന് ജീവനക്കാര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല