1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 11, 2018

സ്വന്തം ലേഖകന്‍: ഹോളിവുഡ് നടിമാരെ പീഡിപ്പിച്ച കേസുകളില്‍ നിര്‍മാതാവ് ഹാര്‍വി വെയന്‍സ്റ്റെന് ജാമ്യം; ബലാത്സംഗമല്ല, പരസ്പര ധാരണയോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്ന് വെയ്ന്‍സ്റ്റെന്‍. ലൈംഗിക ചൂഷണത്തിനെതിരെ മീടൂ ഹാഷ്ടാഗാനു തുടക്കമിട്ട ഹോളിവുഡിലെ നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്റെന് യുഎസ് കോടതി ജാമ്യം അനുവദിച്ചു.

നിര്‍മ്മാതാവിനെതിരേ ഉയര്‍ന്ന ആരോപണം സംശയാതീതമായി തെളിയിക്കാന്‍ എതിര്‍കക്ഷികള്‍ക്ക് കഴിയാത്ത സാഹചര്യത്തിലാണ് ജാമ്യം. നിര്‍മ്മാതാവില്‍ നിന്നും പല തരത്തിലുള്ള ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായെന്ന് ആരോപിച്ച് അനേകം സിനിമാ മോഡലിംഗ് രംഗത്തെ താരങ്ങള്‍ രംഗത്ത് വന്ന സാഹചര്യത്തിലാണ് വെയ്ന്‍സ്റ്റെനെതിരെ കേസെടുത്തത്.

എന്നാല്‍ എല്ലാ ആരോപണങ്ങളും നിഷേധിച്ച വെയ്ന്‍സ്‌റ്റെന്‍ താരങ്ങളുമായുള്ള ലൈംഗികബന്ധം പരസ്പര ധാരണയോട് കൂടിയാണെന്നും ആരേയും ബലാല്‍ക്കാരമായി ഒന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു വ്യക്തമാക്കിയത്. വെയ്ന്‍സ്‌റ്റെനെതിരേ രണ്ടു സ്ത്രീകള്‍ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ കുറ്റവിമുക്തനാക്കപ്പെട്ടത്. എന്നാല്‍ മൂന്നാമത് ഒരാള്‍ നല്‍കിയ കേസില്‍ വിചാരണ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.

കയ്യാമം വെച്ചുകൊണ്ടായിരുന്നു വെയ്ന്‍സ്‌റ്റെനെ കോടതി മുറിയില്‍ എത്തിച്ചത്. വിധി പ്രസ്താവിക്കുന്നതിന് മുമ്പായി വിലങ്ങ് അഴിച്ചുമാറ്റി. വെയ്ന്‍സ്‌റ്റെനെതിരേ പീഡനാരോപണം ഉന്നയിച്ച് ഹോളിവുഡ് നടിമാര്‍ അഴിച്ചുവിട്ട മീടൂ എന്ന ഹാഷ്ടാഗില്‍ സിനിമാ വേദിയിലെ അനേകം കാസ്റ്റിംഗ് ക്രൗച്ചുകളുടെ വിവരമാണ് പങ്ക് വെയ്ക്കപ്പെട്ടത്. ഹോളിവുഡിന് പുറത്തും ഇത് തരംഗമായിമാറുകയും പ്രാദേശിക സിനിമകളിലെ ആള്‍ക്കാര്‍ പോലും ഈ പ്രചരണത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ട് ലൈംഗിക ചൂഷണത്തിനെതിരേ പരസ്യമായി ശബ്ദിക്കാന്‍ ധൈര്യം കാട്ടുകയും ചെയ്തു.

വെയ്ന്‍സ്‌റ്റെയ്‌നെതിരേ ഉയര്‍ന്ന ആരോപണം മുഴുവന്‍ തെറ്റാണെന്നും കെട്ടി ചമയ്ക്കപ്പെട്ടതാണെന്നും ആയിരുന്നു അഭിഭാഷകന്‍ ബ്രാഫ്മാന്‍ പറഞ്ഞത്. വെയ്ന്‍സ്‌റ്റെയ്‌നെതിരേ 75 ല്‍ പരം സ്ത്രീകളാണ് ലൈംഗിക പീഡനാരോപണം ഉയര്‍ത്തി രംഗത്ത് വന്നത്. മീ ടൂ ഹാഷ്ടാഗില്‍ ന്യൂയോര്‍ക്ക് ടൈംസിലും ദി ന്യൂയോര്‍ക്കര്‍ മാഗസിനിലും അനേകം കഥകളാണ് പുറത്തുവന്നത്. പ്രസിദ്ധ നടിമാരായ റോസ് മക് ഗോവന്‍, അനബേല്‍ സിയോറ, നോര്‍വീജിയന്‍ നടി നടാഷ്യ മാല്‍ത്തേ എന്നിവര്‍ നല്‍കിയ കേസാണ് വിചാരണ നടന്നത്.

1997 ല്‍ ഉറ്റാവയില്‍ വെച്ച് ബലാത്സംഗം ചെയ്‌തെന്നാണ് റോസ് മക് ഗോവന്റെ ആരോപണം. 1992 ല്‍ ന്യൂയോര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് തന്നെയും പീഡിപ്പിച്ചതായിട്ടാണ് അനബേല്‍ ആരോപിച്ചത്. 2008 ല്‍ ലണ്ടനിലെ ഹോട്ടല്‍ റൂമില്‍ വെയ്ന്‍സ്‌റ്റെന് കീഴടങ്ങേണ്ടി വന്നെന്നായിരുന്നു നടാഷ്യയുടെ ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച വെയ്ന്‍സ്‌റ്റെയ്ന്‍ എല്ലാം ഉഭയസമ്മതത്തോടെ നടന്ന ലൈംഗികബന്ധമാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. വിചാരണാ വേളയില്‍ ഇവയെല്ലാം ബലാത്സംഗമായിരുന്നു എന്ന് തെളിയിക്കാനും പരാതിക്കാര്‍ക്ക് കഴിഞ്ഞില്ല.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.