ചിക്കാഗോ : മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിലെ ഈ വര്‍ഷത്തെ ആദ്യ കുര്‍ബാന സ്വീകരണവും തൈലാഭിഷേകവും മെയ് 17ന് ഞായറാഴ്ച്ച ഉച്ചക്ക് 2.30ന് നടത്തപ്പെടുന്നു. 51 കുട്ടികളാണ് ഈ വര്‍ഷം പങ്കെടുക്കുന്നത്.
കോട്ടയം അതിരൂപതാ അധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് തരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. ആദ്യ കുര്‍ബാന സ്വീകരണത്തെ തുടര്‍ന്ന് നൈല്‍സിലുള്ള വൈറ്റ് ഈഗിള്‍ ബാങ്ക്വറ്റ് ഹാളില്‍ വിരുന്ന് സല്‍ക്കാരവും ഒരുക്കിയിട്ടുണ്ട്.
ഇടവക വികാരി ഫാ തോമസ് മുളവനാല്‍, അസിസ്റ്റന്റ് വികാരി ഫാ സുനി പടിഞ്ഞാറെക്കര, സിസ്റ്റേഴ്‌സ്, മതാധ്യാപകര്‍ എന്നിവര്‍ ചേര്‍ന്ന് കുട്ടികളെ കൂദാശ സ്വീകരണത്തിനായി ഒരുക്കികൊണ്ടിരിക്കുന്നു.
പേരന്റ് വോളന്റീയേഴ്‌സ്, ചര്‍ച്ച് എക്‌സിക്യൂട്ടീവ്, ഗായകസംഘം, അള്‍ത്താര ശുശ്രൂഷകര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചടങ്ങുകളുടെ ക്രമീകരണങ്ങള്‍ നടത്തി വരുന്നു. കുട്ടികളുടെ മാതാപിതാക്കള്‍ ഏവരെയും ആദ്യകുര്‍ബാന സ്വീകരണ ചടങ്ങുകളിലേക്കും വിരുന്ന് സല്‍ക്കാരത്തിലേക്കും ക്ഷണിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല