പാരീസ്: ആചാരങ്ങളുടെ ഭാഗമായി സ്വന്തം പെണ്‍മക്കളുടെ ലൈംഗികാവയവങ്ങള്‍ മുറിച്ച് മാറ്റിയ മുസ്ലീം മതപണ്ഡിതനും ഭാര്യക്കും ജയില്‍ ശിക്ഷ. പേര് വെളിപ്പെടുത്താത്ത മതപണ്ഡിതനായ പിതാവിന് രണ്ട് വര്‍ഷത്തെ ജയില്‍ശിക്ഷയും മാതാവിന് പതിനെട്ട് മാസത്തെ ശിക്ഷയുമാണ് വിധിച്ചത്. പതിനൊന്നിനും ഇരുപതിനും ഇടയില്‍ പ്രായമുളള ഇയാളുടെ നാല് പെണ്‍മക്കളുടേയും ലൈംഗികാവയവങ്ങളാണ് ഒരു ഡോക്ടറുടെ സഹായത്തോടെ ഇവര്‍ നീക്കം ചെയ്തത്.
മാരാബത്ത് എന്ന അറബി വാക്കിലാണ് ഇയാള്‍ ജനങ്ങള്‍ക്കിടയില്‍ അറിയപ്പെടുന്നത്. ദിവ്യശക്തികളുളള പുരോഹിതനാണ് ഇയാളെന്നാണ് ജനങ്ങളുടെ വിശ്വാസം. ആഫ്രിക്കയിലെ ഗുനിയയില്‍ നിന്ന് ഫ്രാന്‍സിലേക്ക് കുടിയേറിയതാണ് ഇവര്‍. ഗുനിയയില്‍ മുസ്ലീം മതാചാരപ്രകാരം 96 ശതമാനം പെണ്‍കുട്ടികളുടേയും ലൈംഗികാവയവങ്ങള്‍ നീക്കം ചെയ്യാറുണ്ട്. എന്നാല്‍ ഫ്രാന്‍സില്‍ ഇത് നിയമവിരുദ്ധമാണ്.
നാല് പെണ്‍കുട്ടികളില്‍ ഇളയവര്‍ കോടതിയില്‍ നല്‍കിയ പരാതിപ്രകാരമാണ് ഇരുവരേയും കോടതി ശിക്ഷിച്ചത്. എന്നാല്‍ മൂത്ത രണ്ട് കുട്ടികളും മാതാപിതാക്കളെ അനുകൂലിക്കുകയായിരുന്നു. സംഭവത്തില്‍ ദുഖമുണ്ടെന്നും പക്ഷാഘാതം ബാധിച്ച് ഒരു വശം തളര്‍ന്നിരിക്കുന്ന തനിക്ക് മാപ്പ് നല്‍കണമെന്നും കുടുംബത്തിന്റെ നല്ലതിന് വേണ്ടിയാണ് ഇത് ചെയ്തതെന്നും പിതാവ് കോടതിയില്‍ വിശദീകരിച്ചു.
സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന ഒരു ഗവണ്‍മെന്റുളള രാജ്യത്ത് സ്ത്രീകള്‍ക്ക് നേരെയുണ്ടായ ക്രൂരമായ സംഭവം രാജ്യത്തെ ആകെ നടുക്കികളഞ്ഞു. ഇത്തരം നിയമവിരുദ്ധമായ മതാചാരങ്ങള്‍ക്കെതിരേ ശക്തമായ നടപടികള്‍ രാജ്യം സീകരിക്കുമെന്ന് ഫ്രഞ്ച് മിനിസ്റ്റര്‍ നജാത് വൗലദ് ബെല്‍ക്കാസെം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല