1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 13, 2011

ഹാരോഗേറ്റ് ക്രിസ്ത്യന്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ പത്ത് ദിവസങ്ങളിലായി നടന്നു വരുന്ന കൊന്ത മാസാചരണം ശനിയാഴ്ച സമാപിക്കും. സെന്റ്‌ ആള്‍റിട്സ് കത്തോലിക് പള്ളിയില്‍ രാവിലെ 10 .45 ന് നടക്കുന്ന ദിവ്യ ബലിയോടെ പരിപാടികള്‍ ആരംഭിക്കും. ഗ്ലാസ്കോ അതിരൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ: ജോയ് ചേറാടിയില്‍ തിരുകര്‍മങ്ങളില്‍ മുഖ്യ കാര്‍മികനാകും. ജപമാല ലദീഞ്ഞ്, നേര്‍ച്ച എന്നിവയും കുര്‍ബ്ബാനക്ക് ശേഷം നടക്കും. ജപമാല സമാപനത്തില്‍ പങ്കെടുത്തു അനുഗ്രഹങ്ങള്‍ നേടാന്‍ ഏവരെയും സ്പിരിച്വല്‍ ഡയറക്ട്ടര്‍ ജോയ് ചെറാടിയില്‍ സ്വാഗതം ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.horrogatemcc.org .uk
പള്ളിയുടെ വിലാസം:
St . Aelred ‘s church
71 woodlands drive
HG27BE

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.