പാടും പാതിരി എന്ന് ഖ്യാതി നേടിയ , ഫാ. പോള്‍ പൂവത്തിങ്കല്‍, സ്റ്റീവനേജില്‍ ആത്മീയ – സംഗീത- ഭക്തി സാന്ദ്രമായ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുന്നു. ഒക്ടോബര്‍ 15 നു ശനിയാഴ്ച വൈകുന്നേരം കൃത്യം 5 .30 നു ദിവ്യ ബലി ആരംഭിക്കും. കുര്‍ബ്ബാനക്കുസേഷം സംഗീതജ്ഞനായ പോളച്ചന്റെ പാട്ട് കച്ചേരിയും ഉണ്ടായിരിക്കും.
ആത്മീയ ശോഭ പകരുന്ന സംഗീത സാന്ദ്രമായ വിശുദ്ധ ബലിയില്‍ പങ്കുചെരുവാനുള്ള അസുലഭ അവസരം ഉപയോഗിക്കുവാന്‍ ഏവരെയും പള്ളി കമ്മിറ്റി സ്നേഹ പൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
എല്ലാ മൂന്നാം ശനിയാഴ്ചകളിലും സ്റ്റീവനേജില് വൈകുന്നേരം 5 .30 നു മലയാളം കുര്‍ബ്ബാന ഉണ്ടായിരിക്കുന്നതാണ്.
വിലാസം
ST JOSEPHS R C CHURCH, Bedwell Crescent , SG1 1NG , STEVENAGE
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല