വോക്കിംഗ്: മലങ്കര ഓര്‍ത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ മലബാര്‍ ഭദ്രാസന അധിപന്‍ അഭിവന്ദ്യ ഡോ: സക്കറിയാസ് മാര്‍ തേയഫിലോസ് തിരുമേനിക്ക് ഹൃദ്യമായ വരവേല്‍പ്പ് നല്‍കി. മാനവരാശിയുടെ രക്ഷയ്ക്ക് വേണ്ടി പാവപ്പെട്ടവനായി കാലിത്തൊഴുത്തില്‍ പിറന്ന ആ രക്ഷകന്റെ ജന്മദിനം ലോകമെമ്പാടും ആഘോഷിക്കുമ്പോള്‍ ഈ ജന്മദിനത്തിന്റെ അര്‍ത്ഥവ്യാപ്തി ഉള്‍ക്കൊണ്ടുകൊണ്ട് മദ്യം ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ ഉപ്ഖിച്ചു കുടിരഹിത ആഘോഷങ്ങള്‍ ആകണമെന്ന് അഭിവന്ദ്യ തിരുമേനി പറഞ്ഞു.
തുടര്‍ന്നു നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് അഭിവന്ദ്യ തിരുമേനി മുഖ്യ കാര്‍മികത്വം വഹിച്ചു. റവ:ഫാ: റ്റോം ജേക്കബ് നേതൃത്വം നല്‍കി. എല്ലാ മാസവും നടത്താറുള്ള വിശുദ്ധ കുര്‍ബ്ബാന ഈ മാസം 21 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് വോക്കിംഗ് സെന്റ് മൈക്കില്‍ പള്ളിയില്‍ റവ:ഫാ: തോമസ് പി ജോണിന്റെ കാര്‍മികത്വത്തില്‍ നടത്തപ്പെടും.
വോക്കിങ്ങിലെയും പരിസര പ്രദേശങ്ങളിലെയും എല്ലാ വിശ്വാസികളുടെയും സ്നേഹ സഹകരണം പ്രതീക്ഷിക്കുന്നുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക.
ജോയ് പൌലോസ് വോക്കിംഗ്: 07740466011
മാത്യു ഗില്‍ഫോര്‍ഡ്: 07861300020
വിനോദ് വോക്കിംഗ്: 07958795122
പള്ളിയുടെ വിലാസം: St. Michles Church, Dartmounth, Avenue, Sheerwater, Woking, GU21 5PJ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല