വോക്കിംഗ് ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷവും ഒക്ടോബര്‍ മാസം കൊന്ത മാസമായി ആചരിക്കുന്നു. ഒന്നാം തീയ്യതി മുതല്‍ മുപ്പത്തിയൊന്നാം തീയതി വരെയുള്ള ദിവസങ്ങളില്‍ മുപ്പത് ഭവനങ്ങളിലായി വൈകുന്നേരം ജപമാല സമര്‍പ്പണം നടക്കും. ജപമാല സമര്‍പ്പണം നടക്കുന്ന വീടുകളില്‍ മാതാവിന്റെ തിരുസ്വരൂപം പ്രതിഷ്ഠിച്ചുകൊണ്ടായിരിക്കും കൊന്ത സമര്‍പ്പണം നടക്കുന്നത്.
പ്രധാനമായും കുട്ടികളില്‍ വിശ്വാസ രൂപീകരണം ഉണ്ടാകുന്നതിനും കുടുംബ ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കുന്നതിനും ഇടവകയേയും വൈദികരേയും സമര്‍പ്പിച്ചുകൊണ്ടും പ്രത്യേക നിയോഗം വച്ചാണ് ജപമാല സമര്‍പ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് നോബിള്‍ ജോര്‍ജ്ജ് – 07737695783, വില്‍സണ്‍ കണ്ണൂക്കാടന്‍ – 07986933667, സോളി സിബു – 07891167801 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല