അലക്സ് വര്‍ഗീസ്: കഴിഞ്ഞ ദിവസം വിഥിന്‍ഷോ സെന്റ്.ആന്റണീസ് ദേവാലയത്തില്‍ സെഹിയോന്‍ യു കെ മിനിസ്ട്രിയുടെ ആഭി മുഖ്യത്തില്‍ റവ.ഫാ. സോജി ഓലിക്കല്‍ നേത്യത്വം നല്കിയ പരിശുദ്ധാത്മാഭിഷേക സൗഖ്യ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ പങ്കെടുത്ത നൂറ് കണക്കിനാളുകള്‍ക്ക് അനുഗ്രഹദായകവും, പുത്തനുണര്‍വ്വും പകര്‍ന്നു. ജപമാല സമര്‍പ്പണത്തോടെ ആരംഭിച്ച ശുശ്രൂഷകളില്‍ ഇംഗ്ലീഷുകാരും മലയാളികളും വിവിധ നാടുകളില്‍ നിന്നുള്ളവരുള്‍പ്പടെ നൂറ് കണക്കിനാളുകള്‍ പങ്കുചേര്‍ന്നു.ഫാ.സോജി ഓലിക്കലിന്റെ വചനാഗ്നി ചൊരിയുന്ന പ്രഭാഷണം ജനസമൂഹത്തെ പരിശുദ്ധാത്മാഭിഷേകത്തില്‍ നിറച്ചു. ആത്മീയാഭിഷേകം തുളുമ്പുന്ന സ്തു തിപ്പുകള്‍, അനുരഞ്ജന ശുശ്രൂഷകള്‍, കമ്പ സാരം തുടര്‍ന്ന് ഫാ.ടോം, ഫാ.മൈക്കിള്‍ മുറെ, ഫാ.സോജി ഓലിക്കല്‍, ഫാ.തോമസ് മടുക്കമ്മൂട്ടില്‍, ഫാ.പ്രിന്‍സ് തുമ്പിയാo കുഴിയില്‍ എന്നീ വൈദികര്‍ ചേര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു.ദിവ്യബലി മദ്ധ്യേ ഫാ. ടോം സന്ദേശം നല്കി. ഗായക സംഘം ശ്രുതിമധുരമായി ഗാനങ്ങള്‍ ആലപിച്ചു. തുടര്‍ന്ന് ദിവ്യകാരുണ്യ നാഥനെ എഴുന്നള്ളിച്ച് വച്ചു കൊണ്ടുള്ള ആരാധനയും, ആശീര്‍വാദവും നടന്നു.ദിവ്യകാരുണ്യ ആശീര്‍വാദത്തിന് ശേഷം ബഹുമാനപ്പെട്ട വൈദികര്‍ വിശ്വാസ സമൂഹത്തിന് കൈവയ്പ് ശുശ്രൂഷ വഴി അ നുഗ്രഹം ചൊരിഞ്ഞു.
അടുത്ത ഹോളി സ്പിരിറ്റ് ഈവനിംഗ് ആഗസ്റ്റ് മാസം 26 വെള്ളിയാഴ്ചയായിരിക്കുമെന്ന് ഫാ. മൈക്കിള്‍ മുറെ അറിയിച്ചു. ധ്യാന ശുശ്രൂഷകള്‍ നയിച്ച സോജിയച്ചനും സെഹിയോന്‍ ടീമിനും, ധ്യാനത്തില്‍ സംബന്ധിച്ചവര്‍ക്കും ഫാ.തോമസ് മടുക്കമ്മൂട്ടില്‍ നന്ദി പ്രകാശിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല