ജിജോ അരയത്ത്
ലണ്ടനിലെ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ പെസഹാ വ്യാഴാഴ്ച്ച വൈകുന്നേരം നാലു മണിക്ക് ടോള്‍വര്‍ത്ത് ഔവര്‍ ലേഡി ഇമ്മാക്കുലേറ്റ് പള്ളിയില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും തുടര്‍ന്ന് അപ്പം മുറിക്കല്‍ ശുശ്രൂഷയും നടക്കും. ഫാ. ജോര്‍ജ് മാമ്പുള്ളില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
ദുഖവെള്ളിയാഴ്ച്ച വൈകിട്ട് മൂന്നു മണി മുതല്‍ നോണ്ടന്‍ഹീത്തിലുള്ള ചലഞ്ച് ഹൗസില്‍ കുരിശിന്റെ വഴി നടക്കും. സഭയുടെ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് നാഷ്ണല്‍ കോര്‍ഡിനേറ്റര്‍ ഫാ തോമസ് പാറപ്പടിയില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.
ഹേവാര്‍ഡ്‌സ്ഹീത്ത് സെന്റ് പോള്‍സ് കത്തോലിക്കാ ദേവാലയത്തില്‍ പെസഹാ വ്യാഴാഴ്ച്ച രാവിലെ 9.15ന് കാല്‍കഴുകല്‍ ശുശ്രൂഷയും ദുഖവെള്ളിയാഴ്ച്ച വൈകുന്നേരം അറു മണിക്ക് പീഡാനുഭവ ശുശ്രൂഷ, കുരിശിന്റെ വഴി എന്നിവ നടക്കും. ദുഖ ശനിയാഴ്ച്ച രാത്രി 11.30 മുതല്‍ ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്ക് ഫാ. സിറിള്‍ ഇടമന മുഖ്യകാര്‍മ്മികത്വം വഹിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല