ബേസിംങ്ങ്സ്റ്റോക്ക് സെന്‍റ്. ജോര്‍ജ്ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ഈ വര്‍ഷത്തെ ഹാശ ആഴ്ച ശുശ്രൂഷകള്‍ 1-04-2012 ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രരയ്ക്ക് ഓശാന ഞായറാഴ്ച ശുശ്രൂഷകളോടെ ആരംഭിക്കുന്നു. നാലാം തീയതി ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിമുതല്‍ ആറ് മണിവരെ വി, കുമ്പസാരവും അതേതുടര്‍ന്ന് പെസഹായുടെ ശുശ്രൂഷകളും വി. കുര്‍ബാനയും നടത്തപ്പെടുന്നു.
ആറാം തീയതി വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിമുതല്‍ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ ആരംഭിച്ച് വൈകിട്ട് മൂന്നരയോടെ സമാപിക്കുന്നു. ഇതേ തുടര്‍ന്ന് നേര്‍ച്ച കഞ്ഞി വിതരണവും നടത്തപ്പെടുന്നു. ഏഴാം തീയതി ശനിയാഴ്ച വൈകിട്ട് ഏഴരയോടെ ഉയിര്‍പ്പിന്റെ ശുശ്രൂഷകളും വി കുര്‍ബാനയും നടത്തപ്പെടുന്നു. വിശ്വാസികളേവരും കാലേക്കൂട്ടി വന്ന് ഹാശായുടെ ശുശ്രൂഷകളില്‍ പങ്കെടുത്ത് അനുഗ്രഹീതരാകുവാന്‍ കര്‍തൃനാമത്തില്‍ ക്ഷണിക്കുന്നു.
പള്ളിയുടെ വിലാസം
ഗുഡ് ഷെപ്പേര്‍ഡ് ചര്‍ച്ച്
വിങ്കിള്‍ബെറി വെ
ബേസിങ്ങ്സ്റ്റോക്ക്
RG23 8bu
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോസഫ്- 07723624626
ജിബു- 07515273912
ഷിബി- 07825169330
മനോജ്- 07735060719
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല