പ്രസ്റ്റണ്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയിലെ കഷ്ടാനുഭവ ശുശ്രൂഷകള്‍ 17-ാം തിയ്യതി ഓശാന ശുശ്രൂഷകളോടെ ആരംഭിക്കും. ഫാ.കുര്യാക്കോസ് ഈപ്പന് (ഇടുക്കി ഭദ്രാസനം) ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ഓശാന ഞായറാഴ്ച രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 2 വരെയാണ് ശുശ്രൂഷകള്‍ നടക്കുക.
20-ാം തിയ്യതി ബുധനാഴ്ച വൈകുന്നേരം 6 മുതല്‍ 7 വരെ വിശുദ്ധ കുമ്പാസരവും തുടര്‍ന്ന് രാത്രി 11 വരെ പെസഹാ ശുശ്രൂഷകളും നടക്കും. 22-ാം തിയ്യതി വെള്ളിയാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 3 വരെ ദുഃഖവെള്ളി തിരുകര്‍മ്മങ്ങള്‍ നടക്കും. 23-ാം തിയ്യതി ശനിയാഴ്ച രാവിലെ 9 മുതല്‍ 10.30 വരെ വിശുദ്ധ കുര്‍ബ്ബാനയും രാത്രി 7 മുതല്‍ 10 വരെ ഉയിര്‍പ്പ് ശുശ്രൂഷകളും നടക്കും. മുന്‍വര്‍ഷങ്ങളില്‍ നൂറുകണക്കിന് വിശ്വാസികള്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്തിരുന്നു.
എല്ലാ മാസവും മൂന്നാം ഞായറാഴ്ച രാവിലെ 10.30ന് വിശുദ്ധ കുര്‍ബ്ബാന നടക്കും. വികാരി ഫാ.ഹാപ്പി ജേക്കബിന്റെ നേതൃത്വവും ഇടവക അംഗങ്ങളുടെ നിര്മ്മിഭമായ സഹായ സഹകരണങ്ങളുമാണ്. ഇടവകയുടെ പുരോഗതിക്ക് കാരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. എല്ലാ വിശ്വാസികളും ഭയഭക്തിയോടും നേര്‍ച്ചകാഴ്ചകളോടും കൂടി ശുശ്രൂഷകളില്‍ സംമ്പന്ധിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
St.George orthodox Church
St.Mathew Mission
Acregate Lane PR15QQ
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാ.ഹാപ്പി ജേക്കബ്: 07863562907,
പി.ജെ.ജോണ്‍ (കൊച്ചുമോന്):07888735627,
ജോണ്സണ്: 07828700206
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല